കേരളം

kerala

ETV Bharat / state

കൊട്ടാര"ക്കര" തൊടുന്നതാര്, കെഎൻ ബാലഗോപാലോ ആർ രശ്‌മിയോ?

15 വര്‍ഷമായി എല്‍ഡിഎഫ് കോട്ടയായി തുടരുന്ന കൊട്ടാരക്കര നിലനിര്‍ത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എന്‍ ബാലഗോപാലിനാണ് ചുമതല. അയിഷ പോറ്റി ഇല്ലാത്ത അവസരം അനുകൂലമാക്കാന്‍ ജില്ലാ പഞ്ചായത്തംഗം ആര്‍ രശ്മിയെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. എ ക്ലാസ് മണ്ഡലത്തിലെ വോട്ട് വിഹിതത്തിലുണ്ടായ വളര്‍ച്ചയിലാണ് ബിജെപിയുടെ പ്രതീക്ഷ.

kottarakkara assembly constituency  കൊട്ടാരക്കര നിയമസഭ മണ്ഡലം  കൊട്ടാരക്കര മണ്ഡല ചരിത്രം  കൊട്ടാരക്കര അയിഷ പോറ്റി  kerala assembly election 2021  aisha potty mla  ആര്‍ രശ്മി യുഡിഎഫ്  വയയ്ക്കല്‍ സോമന്‍  അച്യുതമേനോന്‍ കൊട്ടാരക്കര  ബാലകൃഷ്ണപിള്ള കൊട്ടാരക്കര  കേരള കോണ്‍ഗ്രസ് ബി  കൊട്ടാരക്കര നഗരസഭ
കൊട്ടാരക്കര

By

Published : Apr 1, 2021, 1:43 PM IST

ടതുപക്ഷത്തിന് വളക്കൂറുണ്ടെങ്കിലും കേരള കോൺഗ്രസ് നേതാവ് ആർ ബാലകൃഷ്ണപിള്ളയുടെ പേരിനൊപ്പം ചേർത്തുവെച്ച മണ്ഡലം. മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോനും സിപിഐ നേതാവും മന്ത്രിയുമായ ഇ ചന്ദ്രശേഖരൻ നായരും ജയിച്ചുവന്ന മണ്ഡലം. 1970ല്‍ കൊട്ടറ ഗോപാലകൃഷ്ണൻ കോൺഗ്രസ് സ്ഥാനാർഥിയായി അട്ടിമറി ജയം നേടിയതോടെയാണ് കൊട്ടാരക്കരയുടെ ചരിത്രം മാറുന്നത്. അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ ആര്‍ ബാലകൃഷ്ണപിള്ള കൊട്ടാരക്കരയുടെ എംഎല്‍എയായി. അഞ്ച് തെരഞ്ഞെടുപ്പ് നീണ്ട യുഡിഎഫ് ചായ്‌വിന് അന്ത്യം കുറിച്ച് 2006 മുതല്‍ അയിഷ പോറ്റിയിലൂടെ എല്‍ഡിഎഫ് ഭരണം.

രണ്ട് ടേം നിബന്ധന നടപ്പാക്കിയതോടെ സിറ്റിങ് എംഎല്‍എ അയിഷ പോറ്റി ഇത്തവണ മത്സരത്തിനില്ല. സിപിഎം സംസ്ഥാന സമിതി അംഗവും രാജ്യസഭ മുന്‍ എംപിയുമായ കെ.എന്‍ ബാലഗോപാലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 2016ല്‍ മികച്ച പാര്‍ലമെന്‍റ് അംഗത്തിനുള്ള സന്‍സദ് പുരസ്കാരം നേടിയ ബാലഗോപാല്‍ മത്സരത്തിനെത്തുമ്പോൾ വിജയത്തില്‍ കുറഞ്ഞൊന്നും എല്‍ഡിഎഫ് ചിന്തിക്കുന്നില്ല. ശക്തയായ സിറ്റിങ് എംഎല്‍എ ഇല്ലാത്ത അവസരം മുതലെടുക്കാന്‍ ജില്ലാ പഞ്ചായത്തംഗം ആര്‍ രശ്മിക്കാണ് ചുമതല. ഒന്നര പതിറ്റാണ്ടിന് ശേഷം മണ്ഡലം തിരിച്ചുപിടിക്കാനാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടല്‍. എ ക്ലാസ് മണ്ഡലമായി ബിജെപി കണക്കാക്കുന്ന കൊട്ടാരക്കരയില്‍ വയക്കല്‍ സോമന്‍ വീണ്ടും ജനവിധി തേടും. 2016ല്‍ മണ്ഡലത്തിലുണ്ടായ വോട്ട് വിഹിതത്തിലെ വര്‍ധനയിലാണ് ബിജെപിയുടെ പ്രതീക്ഷ.

മണ്ഡല ചരിത്രം

കൊട്ടാരക്കര മുന്‍സിപ്പാലിറ്റി, എഴുകോൺ, കരീപ്ര, മൈലം, കുളക്കട, നെടുവത്തൂർ, ഉമ്മന്നൂർ, വെളിയം എന്നി ഗ്രാമ പഞ്ചായത്തുകളും ചേർന്നതാണ് കൊട്ടാരക്കര നിയമസഭാ മണ്ഡലം. ആകെ 2,00,587 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. അതില്‍ 94,818 പേര്‍ പുരുഷന്മാരും 1,05,768 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്.

മണ്ഡല രാഷ്ട്രീയം

മണ്ഡലം രൂപീകൃതമായ 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ ഇ ചന്ദ്രശേഖരന്‍ നായര്‍ നിയമസഭയിലെത്തി. 1960ല്‍ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഡി. ദാമോദരന്‍ പോറ്റിക്ക് ജയം. 1967ല്‍ വീണ്ടും മത്സര രംഗത്തെത്തിയ ഇ ചന്ദ്രശേഖരന്‍ നായര്‍ കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളിലൊരാളായ ആര്‍ ബാലകൃഷ്ണപിള്ളയെ തോല്‍പ്പിച്ചു. 1969 ഒക്ടോബറില്‍ ഇഎംഎസ് സര്‍ക്കാര്‍ രാജിവെച്ചു. 1970ല്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. രാജ്യസഭാംഗമായിരുന്ന സി അച്യുത മേനോന് മത്സരിക്കാനായി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. ഉപതെരഞ്ഞെടുപ്പില്‍ അച്യുതമേനോന് ജയം. മുഖ്യമന്ത്രിയായെങ്കിലും ഐഎസ്‌പിയിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഭരണപ്രതിസന്ധി. 1970 ഏപ്രിലില്‍ മന്ത്രിസഭ പിരിച്ചുവിടുന്നതിന് ശുപാര്‍ശ നല്‍കിയതോടെ വീണ്ടും തെരഞ്ഞെടുപ്പ്.

ഇത്തവണ ആര്‍ ബാലകൃഷ്ണപിള്ളക്കെതിരെ കോണ്‍ഗ്രസിന്‍റെ കൊട്ടറ ഗോപാലകൃഷ്ണന് ജയം. 26കാരനായ ഗോപാലകൃഷ്ണന്‍ 32,536 വോട്ട് നേടിയപ്പോള്‍ ബാലകൃഷ്ണപിള്ളയ്ക്ക് 27,859 വോട്ട് മാത്രമാണ് നേടാനായത്. 1977ല്‍ ആര്‍ ബാലകൃഷ്ണപിള്ള തന്‍റെ വിജയപരമ്പരയ്ക്ക് തുടക്കമിട്ടു. 1987 വരെ കേരള കോണ്‍ഗ്രസിനായി മത്സരിച്ച് നിയമസഭയിലെത്തി. 1991ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ബാലകൃഷ്ണപിള്ള ജയിച്ചു. 1996ല്‍ കേരള കോണ്‍ഗ്രസ് ബി സ്ഥാനാര്‍ഥിയായി ജയം. 2001 ലും ബാലകൃഷ്ണപിള്ള ജയം ആവര്‍ത്തിച്ചു. 29 വര്‍ഷം കയ്യടക്കിയ ബാലകൃഷ്ണപിള്ളക്ക് 2006ല്‍ അടിതെറ്റി. ഇടതുമുന്നണിയുടെ അഡ്വ അയിഷ പോറ്റി 12,087 വോട്ടിന് ബാലകൃഷ്ണപിള്ളയെ തോല്‍പ്പിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് 2011

രണ്ടാമങ്കത്തിനിറങ്ങിയ അയിഷ പോറ്റി ഭൂരിപക്ഷം ഉയര്‍ത്തി ജയം ആവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ്(ബി) സ്ഥാനാര്‍ഥി എന്‍.എം മുരളിയെ 20,592 വോട്ടിന് തോല്‍പ്പിച്ചു. എല്‍ഡിഎഫ് 53.89% വോട്ടും യുഡിഎഫ് 38.91% വോട്ടും നേടി. ബിജെപിയുടെ വയക്കല്‍ മധുവിന് 6,370 വോട്ട് മാത്രമാണ് നേടാനായത്.

നിയമസഭ തെരഞ്ഞെടുപ്പ് 2016

നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

അയിഷ പോറ്റിയിലൂടെ എല്‍ഡിഎഫിന് ഹാട്രിക് ജയം. തുടര്‍ച്ചയായ മൂന്ന് വട്ടവും വോട്ട് വിഹിതവും ഭൂരിപക്ഷവും ഉയര്‍ത്തിയാണ് സിറ്റിങ് എംഎല്‍എ കരുത്ത് തെളിയിച്ചത്. 42,632 വോട്ടിന്‍റെ വലിയ ഭൂരിപക്ഷത്തിലായിരുന്നു അയിഷ പോറ്റിയുടെ ജയം. കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫിലെത്തിയതോടെ കോണ്‍ഗ്രസ് പ്രധാന എതിരാളിയായി. സ്ഥാനാര്‍ഥിയായ അഡ്വ സവിന്‍ സത്യന് 27.11% വോട്ട് മാത്രമാണ് നേടാനായത്. എന്നാല്‍ രാജേശ്വരി രാജേന്ദ്രനിലൂടെ 24,062 വോട്ട് നേടാന്‍ ബിജെപിക്ക് കഴിഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

തദ്ദേശ തെരഞ്ഞെടുപ്പ് 2020

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2020

മണ്ഡലത്തില്‍ എല്‍ഡിഎഫിന് മികച്ച നേട്ടമുണ്ടാക്കാനായി. കൊട്ടാരക്കര നഗരസഭ ഇടതുമുന്നണി നിലനിര്‍ത്തി. കരീപ്ര, മൈലം, കുളക്കട , ഉമ്മന്നൂർ, വെളിയം പഞ്ചായത്തുകളും എല്‍ഡിഎഫ് നേടി. എഴുകോണ്‍ പഞ്ചായത്ത് യുഡിഎഫും നെടുവത്തൂര്‍ എന്‍ഡിഎയും നേടി.

ABOUT THE AUTHOR

...view details