കൊട്ടാരക്കരയിൽ ടാങ്കറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചു; ഇരുവാഹനങ്ങളും പൂർണമായും കത്തി നശിച്ചു - അപകടം
വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയില്‍ ബസ്സിലേക്ക് തീപടരുകയായിരുന്നു. അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്.
കൊല്ലം: കൊട്ടാരക്കര വാളകത്ത് റെഡിമിക്സ് ടാങ്കറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്. സംഭവത്തില്‍ നാല് പേരുടെ നില ഗുരുതരം. പരിക്കേറ്റ അഞ്ച് പേരെ വാളകത്തുള്ള സ്വകാര്യ ആശുപത്രിയിലും രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചതായാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചക്ക് 2 .45 നാണ് അപകടം ഉണ്ടായത്. റോഡ് പണിക്കായി കൊണ്ടുവന്ന റെഡിമിക്സ് വാഹനം അലക്ഷ്യമായി റോഡിലേക്ക് ഇറങ്ങിയതാണ് അപകടത്തിന് കാരണമായത്. വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയില്‍ ബസ്സിലേക്ക് തീപടരുകയായിരുന്നു. അപകടത്തിൽ ഇരുവാഹനങ്ങളും പൂർണമായി കത്തി നശിച്ചു.