കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കൊട്ടാരക്കര മൈനാഗപ്പള്ളി വില്ലേജില്‍ വേങ്ങമുറിയില്‍ കുറ്റിമുക്ക് ലക്ഷം വീട്ടില്‍ സിദ്ധിക്കിന്‍റ മകന്‍ സാദിഖ് (25) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പൊന്നാനിയിലുള്ള ഒരു മത പാഠശാലയില്‍ എത്തിച്ചെന്നാണ് പരാതി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍ - Kottarakara pocso
കൊട്ടാരക്കര മൈനാഗപ്പള്ളി വില്ലേജില്‍ വേങ്ങമുറിയില്‍ കുറ്റിമുക്ക് ലക്ഷം വീട്ടില്‍ സിദ്ധിക്കിന്‍റ മകന്‍ സാദിഖ് (25) ആണ് അറസ്റ്റിലായത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
പെണ്‍കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നും ലഭിച്ച പരാതി പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കൊട്ടാരക്കര പൊലീസ് ഇന്‍സ്പെക്ടര്‍ ടി.എസ് ബിനുകുമാര്‍, എസ്.ഐ രാജീവ്, രാജശേഖരന്‍ ഉണ്ണിത്താന്‍, വനിതാ എസ്.ഐ അനീസ, സി.പി.ഒ ശ്രീജാഭായി, രഞ്ജിനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.