കേരളം

kerala

ETV Bharat / state

കൊട്ടാരക്കര നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു - കൊട്ടാരക്കര വാർത്തകൾ

മുതിര്‍ന്ന അംഗമായ ജോളി പി. വര്‍ഗീസിന് റിട്ടേണിങ് ഓഫീസര്‍ ജി.കൃഷ്ണകുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തതോടെ സത്യപ്രതിജ്ഞ ആരംഭിച്ചു

kottarakara oath ceremony  oath ceremony news  കൊട്ടാരക്കര വാർത്തകൾ  കൊട്ടാരക്കര നഗരസഭ
കൊട്ടാരക്കര നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു

By

Published : Dec 21, 2020, 7:39 PM IST

കൊല്ലം: കൊട്ടാരക്കര നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു. മുതിര്‍ന്ന അംഗമായ കടലാവിള ഡിവിഷനിലെ ജോളി പി. വര്‍ഗീസിന് റിട്ടേണിങ് ഓഫീസര്‍ ജി.കൃഷ്ണകുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തതോടെ സത്യപ്രതിജ്ഞ ആരംഭിച്ചു. തുടര്‍ന്ന് 28 അംഗങ്ങള്‍ക്കും ജോളി പി. വര്‍ഗീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭാ സെക്രട്ടറി ടി.എന്‍.പ്രദീപ് കുമാര്‍, പ്രമുഖനേതാക്കള്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും ബ്ലോക്ക്-ജില്ലാ പഞ്ചായത്തിലെയും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 28 ന് നടക്കും.

ABOUT THE AUTHOR

...view details