കൊല്ലത്തെ കുപ്രസിദ്ധ മോഷ്‌ടാവ് പിടിയിൽ - notorious thief arrested
നിരവധി കവര്‍ച്ചാ കേസുകളിലും കൊലപാതകശ്രമകേസിലും പ്രതിയായ അഞ്ചൽ സ്വദേശി ബാബുവാണ് അറസ്റ്റിലായത്
കൊല്ലം: പത്തിലധികം കവര്‍ച്ചാ കേസുകളിലും കൊലപാതകശ്രമകേസിലും പ്രതിയായ കുപ്രസിദ്ധ മോഷ്‌ടാവ് പിടിയിലായി. അഞ്ചൽ സ്വദേശിയായ വെള്ളംകുടി ബാബു എന്ന ബാബു(49) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കുളത്തുപ്പുഴ വലിയേലയിലെ വീട്ടില്‍ കവര്‍ച്ച ശ്രമം നടന്നിരുന്നു. ഉടന്‍ തന്നെ കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് ആമക്കുളം ജോയി എന്നയാളുടെ വീട്ടില്‍ നിന്നും ബാബുവിനെ പിടികൂടുകയായിരുന്നു. കുളത്തുപ്പുഴ എസ്ഐ എന്‍. അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബാബുവിനെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ അടുത്തിടെ അഞ്ചല്‍ എരൂരിലെ വീട്ടിലും മടത്തറയിലെ മെഡിക്കല്‍ സ്റ്റോറിലും കവര്‍ച്ച നടത്തിയത് ഇയാളാണെന്ന് കണ്ടെത്തി. മടത്തറയിലെ പെട്രോള്‍ പമ്പ് കവർച്ചയിലും ഇയാള്‍ക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. ബാബുവിന് കുളത്തുപ്പുഴയിലും അഞ്ചലിലും കൂട്ടാളികള്‍ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.