കൊല്ലം: ഇന്ധനവില വര്‍ധനവിനെതിരെ രാജ്‌ഭവന് മുന്നില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ചിന്നക്കടയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷമാണ് പ്രവർത്തകർ ഓട്ടോ റിക്ഷകൾ നിരത്തി ദേശീയ പാത ഉപരോധിച്ചത്.
ഇന്ധനവില വര്‍ധന; കൊല്ലത്ത് റോഡ് ഉപരോധിച്ച് കോണ്‍ഗ്രസ് - കൊല്ലം വാര്‍ത്തകള്‍
ഓട്ടോ റിക്ഷകള്‍ നിരത്തിയിട്ടാണ് ദേശീയപാത ഉപരോധിച്ചത്
![ഇന്ധനവില വര്‍ധന; കൊല്ലത്ത് റോഡ് ഉപരോധിച്ച് കോണ്‍ഗ്രസ് kollam udf protest udf latest news kollam news കൊല്ലം വാര്‍ത്തകള്‍ കൊല്ലം യുഡിഎഫ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10652447-thumbnail-3x2-k.jpg)
ഇന്ധനവില വര്‍ധന; കൊല്ലത്ത് റോഡ് ഉപരോധിച്ച് കോണ്‍ഗ്രസ്
ഇന്ധനവില വര്‍ധന; കൊല്ലത്ത് റോഡ് ഉപരോധിച്ച് കോണ്‍ഗ്രസ്
ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൊള്ളയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. ഉപരോധ സമരം യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ, പ്രതാപവർമ്മ തമ്പാൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.