കേരളം

kerala

ETV Bharat / state

കൊല്ലം വ്യാപാരോത്സവം 2020; ബീച്ച് ഫെസ്റ്റും കാര്‍ണിവലും 21 മുതല്‍ - കൊല്ലം വ്യാപാരോത്സവം

സ്‌പോര്‍ട്‌സ്, ടൂറിസം, തദ്ദേശ സ്വയംഭരണം, ഫിഷറീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് ബീച്ച് ഫെസ്റ്റ് നടക്കുന്നത്

Kollam Trade Fest 202  kollam fest  കൊല്ലം വ്യാപാരോത്സവം  കൊല്ലം ബീച്ച് ഫെസ്റ്റ്
കൊല്ലം

By

Published : Dec 5, 2019, 3:15 PM IST

കൊല്ലം: കൊല്ലം വ്യാപാരോത്സവം 2020 ഡിസംബര്‍ 21 മുതല്‍ ജനുവരി 31 ദേശിങ്ങനാട് നടക്കും. വ്യാപാരോത്സത്തിന്‍റെ ഭാഗമായി ബീച്ച് ഫെസ്റ്റും കാര്‍ണിവലും സംഘടിപ്പിക്കും. വ്യാപാരോത്സത്തോടനുബന്ധിച്ച് രാത്രി 12 മണി വരെയും നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനങ്ങളും ഫെസ്റ്റിവല്‍ ഒരുക്കുന്നുണ്ട്. 25 പവന്‍ സ്വര്‍ണമാണ് ഒന്നാം സമ്മാനം. പത്ത്, അഞ്ച് പവന്‍ വീതം രണ്ടും മൂന്നും സമ്മാനങ്ങളും ഉണ്ട്. ഇതിന് പുറമേ പ്രതിവാര നറുക്കെടുപ്പും നടക്കും.

ഫെസ്റ്റിവലിന്‍റ ഭാഗമായി നഗരവും വ്യാപാര സ്ഥാപനങ്ങളും ദീപാലങ്കാരങ്ങളാല്‍ മോടിയാക്കും. ബീച്ചിലും മറ്റുമായി പ്രത്യേക വ്യാപാര സ്റ്റാളുകളും ഫുഡ് കോര്‍ട്ടുകളും ഒരുക്കും. കേക്ക് ഫെസ്റ്റും മേളയുടെ ഭാഗമായി നടക്കും. എല്ലാ സന്ധ്യകളിലും കലാമേളകള്‍ ഉണ്ടായിരിക്കും. നാടന്‍ കാലമേളകളും ഗസല്‍ സന്ധ്യകളും മേളയെ ആകര്‍ഷകമാക്കും. ബീച്ച് ഫെസ്റ്റിന്‍റെ ഭാഗമായി ഫുട്‌ബോള്‍, കബഡി, വോളിബോള്‍, വടംവലി മത്സരങ്ങള്‍ ഉണ്ടാവും. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേകമായി മത്സരങ്ങളും ഉണ്ടായിരിക്കും. സ്‌പോര്‍ട്‌സ്, ടൂറിസം, തദ്ദേശ സ്വയംഭരണം, ഫിഷറീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് ബീച്ച് ഫെസ്റ്റ് നടക്കുക.

ABOUT THE AUTHOR

...view details