കേരളം

kerala

ETV Bharat / state

പഴമയിലേക്കൊരു തിരിച്ചുപോക്ക്; ഓർമകൾക്കെന്ത് സുഗന്ധം - kollam thevalakkara k.v.m school latest news

തേവലക്കര കെ.വി.എം സ്കൂളിലെ എല്‍.പി വിദ്യാര്‍ഥികള്‍ക്കായാണ് അധ്യാപകര്‍ വ്യത്യസ്തമായ ശിശുദിനാഘോഷം സംഘടിപ്പിച്ചത്.

പഴമയിലേക്കൊരു തിരിച്ചുപോക്ക്...

By

Published : Nov 15, 2019, 3:12 PM IST

Updated : Nov 15, 2019, 4:57 PM IST

കൊല്ലം: മണ്ണപ്പം ചുട്ടും പമ്പരം കറക്കിയും അപ്പൂപ്പൻതാടി പിടിച്ചും പഴമയിലേക്കൊരു തിരിച്ചുപോക്ക്. മാഞ്ഞുപോയ നാട്ടുനന്മയും ഗൃഹാതുരതയും തേവലക്കര കെ.വി.എം സ്കൂളിലെ കൊച്ചുകൂട്ടുകാര്‍ പുന;സൃഷ്ടിച്ചപ്പോൾ അത് പഴയ തലമുറയ്ക്ക് ഓർമകളുടെ തിരിച്ചുവരവായിരുന്നു.

പഴമയിലേക്കൊരു തിരിച്ചുപോക്ക്; ഓർമകൾക്കെന്ത് സുഗന്ധം
ശിശുദിനത്തില്‍ നാടന്‍ കളികളും, തൊഴിലുകളും, ഭക്ഷണ വിഭവങ്ങളും, ഗുരുകുല വിദ്യാഭ്യാസ രീതിയും കുരുന്നുകള്‍ അധ്യാപകരുടെ നിര്‍ദേശത്തോടെ പുനരാവിഷ്കരിച്ചു. പരമ്പരാഗത വേഷങ്ങളിട്ട് മീൻ പിടിച്ചും പാടവരുമ്പത്ത് അപ്പൂപ്പന്‍താടി ശേഖരിച്ചും കുട്ടികൾ പഴയകാലം മനസിലെത്തിച്ചു. ശിശുദിനത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മറക്കാനാവാത്ത ഓര്‍മകള്‍ നല്‍കാന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് അധ്യാപകരായ ബൈജുവും, കെ.വി അന്‍സാറും.
Last Updated : Nov 15, 2019, 4:57 PM IST

ABOUT THE AUTHOR

...view details