കേരളം

kerala

ETV Bharat / state

തെന്മല പരപ്പാര്‍ ഡാം തുറന്നു, കല്ലടയാറിന്‍റെ ഇരുകരകളിലും ജാഗ്രത നിർദേശം - kollam thenmala

ഡാമിലെ ജലനിരപ്പ് ക്രമാതീതമയി ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്

തെന്മല പരപ്പാര്‍ ഡാം  പരപ്പാര്‍ ഡാം  തെന്മല  parappar dam opened  kollam thenmala parappar dam  thenmala parappar dam opened  കൊല്ലം തെന്മല പരപ്പാർ ഡാം തുറന്നു  അണക്കെട്ടിന്‍റെ ഷട്ടറുകള്‍ 20 സെന്‍റീമീറ്ററാണ് ഉയര്‍ത്തിയത്  ഡാമിലെ ജലനിരപ്പ്  kerala rains  kerala rain updates  kollam thenmala  kerala rain live updates
തെന്മല പരപ്പാര്‍ ഡാം തുറന്നു, കല്ലടയാറിന്‍റെ ഇരുകരകളിലും ജാഗ്രത നിർദേശം

By

Published : Aug 5, 2022, 4:32 PM IST

കൊല്ലം: കൊല്ലം തെന്മല പരപ്പാർ ഡാം തുറന്നു. തുടർച്ചയായി പെയ്‌ത മഴയിൽ നീരൊഴുക്ക് ശക്തമായ സാഹചര്യത്തിലാണ് നടപടി. അണക്കെട്ടിന്‍റെ ഷട്ടറുകള്‍ 20 സെന്‍റീമീറ്ററാണ് ഉയര്‍ത്തിയത്.

തെന്മല പരപ്പാര്‍ ഡാം തുറന്നു

രണ്ട് ഘട്ടങ്ങളിലായാണ് അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇന്ന്(05.08.2022) രാവിലെ 11 മണിയോടെ ആദ്യം പത്ത് സെന്‍റീമീറ്റര്‍ ഉയര്‍ത്തിയിരുന്നു. പിന്നാലെ രണ്ട് മണിക്കാണ് ഡാമിന്‍റെ ഷട്ടറുകള്‍ വീണ്ടും പത്ത് സെന്‍റീമീറ്റര്‍ ഉയര്‍ത്തിയത്.

വരും മണിക്കൂറുകളിലും നീരൊഴുക്ക് ശക്തമായി തുടർന്നാൽ 10 സെൻ്റീമീറ്റർ വീതം വീണ്ടും ഘട്ടം ഘട്ടമായി ഷട്ടറുകൾ തുറന്നേക്കും. ഡാം തുറന്ന പശ്ചാത്തലത്തിൽ കല്ലടയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞാൽ ഉടൻ തന്നെ ഷട്ടറുകൾ അടയ്‌ക്കണമെന്നും ജില്ല കലക്‌ടറുടെ കർശന നിർദേശമുണ്ട്.

ABOUT THE AUTHOR

...view details