കേരളം

kerala

ETV Bharat / state

ബൈക്ക് തെറിച്ചത് കെ.എസ്.ആർ.ടി.സി ബസിനടിയിലേക്ക് ; യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി - തേനിയില്‍ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം- തേനി ദേശീയപാതയിൽ ഞായറാഴ്‌ച വൈകിട്ടാണ് സംഭവം

kollam theni ksrtc motor bike accident  കെഎസ്ആർടിസി ബസിന്‍റെ മുന്‍ചക്രത്തിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടു  തേനിയില്‍ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു  kollam theni ksrtc bus motor bike accident
കെ.എസ്.ആർ.ടി.സി ബസിന്‍റെ മുന്‍ചക്രത്തിലേക്ക് തെറിച്ചുവീണു; യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

By

Published : Jun 5, 2022, 10:57 PM IST

കൊല്ലം : കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം- തേനി ദേശീയപാതയിൽ കിഴക്കേ കല്ലട കടപുഴയിൽ ഞായറാഴ്‌ച വൈകിട്ട് 4.30 നാണ് സംഭവം. തൊടിയൂർ സ്വദേശി രാഹുലാണ് (36) അപകടത്തിൽപ്പെട്ടത്.

കുണ്ടറയിൽ നിന്നും ഭരണിക്കാവിലേക്ക് വരികയായിരുന്നു ബസ്‌. എതിർ ദിശയിൽ നിന്നെത്തിയ ബൈക്ക്, ബസിന്‍റെ മുൻഭാഗത്തെ ചക്രത്തിനടിയിലേക്ക് തെറിച്ചുവീണു. പെട്ടെന്ന് നിർത്തിയതിനെ തുടര്‍ന്നാണ് യുവാവ് രക്ഷപ്പെട്ടത്. അതേസമയം, അപകട കാരണം പറഞ്ഞ് ഇരുകൂട്ടരും പരസ്‌പരം പഴിചാരുകയും വാക്കേറ്റമുണ്ടാവുകയും ചെയ്‌തു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details