കേരളം

kerala

ETV Bharat / state

യുവതി ആത്മഹത്യ ചെയ്തത് വിവാഹം മുടങ്ങിയതുക്കൊണ്ടെന്ന് ബന്ധുക്കള്‍ - കൊല്ലം വാർത്തകൾ

വളയിടൽ ഉൾപ്പടെയുള്ള ചടങ്ങുകൾ കഴിഞ്ഞശേഷം വിവാഹ ബന്ധത്തിൽ നിന്ന് വരന്‍ പിന്മാറുകയായിരുന്നു

കൊല്ലം  യുവതിയുടെ ആത്മഹത്യ  റംസി  കൊല്ലം വാർത്തകൾ  kollam suicide
യുവതിയുടെ ആത്മഹത്യ; കല്യാണത്തിൽ നിന്ന് വരൻ പിന്മാറിയതിനെത്തുടർന്നെന്ന് ബന്ധുക്കൾ

By

Published : Sep 7, 2020, 9:53 AM IST

കൊല്ലം:വിവാഹത്തിൽ നിന്ന് വരൻ പിന്മാറിയതിനെ തുടർന്ന് യുവതി കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച സംഭവത്തിൽ വരനും ബന്ധുക്കൾക്കുമെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. ഇരവിപുരം വാളത്തുങ്കൽ കൊട്ടിയം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന റഹീമിന്‍റെയും നദീറയുടെയും മകൾ റംസി (24) ആണ് ആത്മഹത്യ ചെയ്തത്. പള്ളിമുക്ക് സ്വദേശിയായ യുവാവുമായി വിവാഹം ഉറപ്പിച്ചിരുന്നു എന്ന് വീട്ടുകാർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വളയിടൽ ഉൾപ്പടെയുള്ള ചടങ്ങുകൾ കഴിഞ്ഞശേഷം വിവാഹ ബന്ധത്തിൽ നിന്ന് വരന്‍ പിന്മാറുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ കൊട്ടിയം പൊലീസ് കേസെടുത്തു. അതേസമയം സംഭവത്തിൽ വനിതാ കമ്മിഷൻ ഇന്ന് റംസിയുടെ വീട് സന്ദർശിക്കും.

ABOUT THE AUTHOR

...view details