കൊല്ലം:വെള്ളാപള്ളി നടേശൻ ചെയർമാനായ കൊല്ലത്തെ ശങ്കേഴ്‌സ് ആശുപത്രിയിൽ നിന്നും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ച് വിട്ട നടപടിയിൽ സത്യാഗ്രഹ സമരവുമായി തൊഴിലാളികൾ. 40 തൊഴിലാളികളെയും ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സത്യാഗ്രഹ സമരം.
കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട തൊഴിലാളികൾ സമരത്തിൽ
40 സ്ഥിരം തൊഴിലാളികളെയാണ് ഈ മാസം പതിനൊന്നാം തീയതി കൊല്ലം ശങ്കേഴ്‌സ് ഹോസ്‌പിറ്റൽ മാനേജ്മെന്‍റ് നിയമ വിരുദ്ധമായി പിരിച്ച് വിട്ടത്. ശ്രീനാരാണ ട്രസ്റ്റിൻ്റെ ഭാഗമായ മെഡിക്കൽ മിഷൻ്റെ ചെയർമാൻ വെള്ളാപള്ളി നടേശനാണ്.
കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയിൽ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ച് വിട്ടു
അകാരണമായി പിരിച്ച് വിട്ട നടപടിയിൽ ശ്രീനാരായണ ട്രസ്റ്റ് മാനേജ്മെൻ്റിനെതിരെ 40 തൊഴിലാളികളാണ് ആശുപത്രിക്ക് മുന്നിൽ സത്യാഗ്രഹ സമരം നടത്തുന്നത്. ശ്രീനാരാണ ട്രസ്റ്റിൻ്റെ ഭാഗമായ മെഡിക്കൽ മിഷൻ്റെ ചെയർമാൻ വെള്ളാപള്ളി നടേശനാണ്.
40 സ്ഥിരം തൊഴിലാളികളെയാണ് ഈ മാസം പതിനൊന്നാം തീയതി മാനേജ്മെമെൻ്റ് നിയമ വിരുദ്ധമായി പിരിച്ച് വിട്ടത്. അറിയിപ്പുകളോ മറ്റ് നടപടിയോ ഇല്ലാതെയാണ് കൂട്ടത്തോടെ പിരിച്ച് വിട്ടതെന്ന് തൊഴിലാളികൾ പറയുന്നു.