കൊല്ലം: ഉത്രാ വധക്കേസില്‍ പ്രാരംഭവാദം കേള്‍ക്കുന്നത് ഈ മാസം 14 ലേക്ക് മാറ്റി. പ്രാരംഭവാദത്തിന് ശേഷമാകും വിചാരണ തീയതി തീരുമാനിക്കുക. കൊല്ലം സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജ് മാത്രമാണ് പ്രതി.
ഉത്രാ വധക്കേസ്; പ്രാരംഭവാദം കേള്‍ക്കുന്നത് ഒക്‌ടോബര്‍ 14 ലേക്ക് മാറ്റി - കൊല്ലം സെഷന്‍സ് കോടതി പ്രാരംഭവാദം
കൊല്ലം സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഉത്രാ വധക്കേസ്; പ്രാരംഭവാദം കേള്‍ക്കുന്നത് ഒക്‌ടോബര്‍ 14 ലേക്ക് മാറ്റി
കൊലപാതക ശ്രമം, കൊലപാതകം, മാരകമായി മുറിവേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് സൂരജിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 14 ന് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മെയ് ആറിനാണ് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്.