കൊല്ലം: ജില്ലയിലെ തീരമേഖലകളില്‍ കടല്‍ക്കയറ്റം. കൊല്ലം ബീച്ചില്‍ ശക്തമായ തിരമാലകള്‍ കരയിലേക്ക് ഇരച്ച് കയറി കടല്‍തിട്ട കവര്‍ന്നു. അഴീക്കല്‍ ബീച്ചിലും സമാന സ്ഥിതിയാണ്. രണ്ട് ബീച്ചുകളിലുമായി ഏതാണ്ട് 50 മീറ്റര്‍ ദൂരം കയറിയാണ് തിരമാലകള്‍ അടിക്കുന്നത്. തുടര്‍ന്ന് കൊല്ലം ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.
കൊല്ലം തീരമേഖലകളില്‍ കടല്‍ക്കയറ്റം - sea erosion
കൊല്ലം, അഴീക്കല്‍ ബീച്ചുകളില്‍ ഏതാണ്ട് 50 മീറ്റര്‍ ദൂരം കയറിയാണ് തിരമാലകള്‍ അടിക്കുന്നത്.
കൊല്ലം തീരമേഖലകളില്‍ കടല്‍ കയറ്റം
സാധാരണ മാര്‍ച്ച് മാസങ്ങളില്‍ കടല്‍ ശാന്തമാകേണ്ടതാണ്. എന്നാല്‍ അതിന് വിപരീതമായ പ്രതിഭാസമാണ് ഇപ്പോള്‍ തീരമേഖലയില്‍ കാണുന്നത്. അതേസമയം കാലവര്‍ഷത്തിന് മുന്നോടിയായിട്ടാണ് ഇത്തരത്തില്‍ കടല്‍ക്ഷോഭം രൂക്ഷമാകുന്നതെന്നും ചില സമയങ്ങളിലുണ്ടാകുന്ന കള്ള കടല്‍ പ്രതിഭാസമാണിതെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇരവിപുരം, മുണ്ടയ്ക്കൽ, പാപനാശം, പരവൂർ, മയ്യനാട് എന്നീ തീരപ്രദേശങ്ങളിലും കനത്ത തിരമാലകളാണ് കരയിലേക്ക് കയറുന്നത്.
Last Updated : Mar 9, 2021, 3:51 PM IST