കേരളം

kerala

ETV Bharat / state

കൊല്ലത്ത് 350 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കേരള കൊവിഡ്

553 പേർക്കാണ് ജില്ലയിൽ രോഗമുക്തിയുണ്ടായത്

kollam  kollam covid tally  covid 19  കൊവിഡ് 19  കൊല്ലം  കൊല്ലം കൊവിഡ് കണക്ക്  കേരള കൊവിഡ്  kerala covid
കൊല്ലത്ത് 350 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Nov 2, 2020, 10:34 PM IST

കൊല്ലം:ജില്ലയിൽ ഇന്ന് 350 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ രണ്ട് പേർക്കും സമ്പർക്കം മൂലം 339 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ആറ് പേർക്കും മൂന്ന് ആരോഗ്യപ്രവർത്തകർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 553 പേർ ജില്ലയിൽ രോഗമുക്തി നേടി. കൊല്ലം കൂവക്കാട് സ്വദേശി അപ്പു(73), പുത്തൻകുളങ്ങര സ്വദേശി സുന്ദരേശൻ(75), പെരുമ്പുഴ സ്വദേശി സോമൻ(81), കൊല്ലം സ്വദേശി അഞ്ജന അജയൻ(21) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details