കൊല്ലം: കൊട്ടാരക്കരയിൽ ദീർഘനാളായി ചികിത്സയിലായിരുന്ന നിർധനരായ രോഗികൾക്ക് മരുന്നുകൾ വീട്ടിൽ എത്തിച്ച് നൽകി കൊല്ലം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ ട്രഷറർ സാജു ആർഎൽ ന്‍റെ നേതൃത്വത്തിലാണ് നിർധനരായ രോഗികൾക്ക് മരുന്നുകൾ എത്തിച്ചു നൽകിയത്.
മരുന്നുകൾ വീട്ടിൽ എത്തിച്ചു നൽകി കൊല്ലം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ - latest lock down
കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ ട്രഷറർ സാജു ആർഎൽ ന്‍റെ നേതൃത്വത്തിലായിരുന്നു നിർധനരായ രോഗികൾക്ക് മരുന്നുകൾ ആശുപത്രിയിൽ നിന്നും എത്തിച്ചു നൽകിയത്.
മരുന്നുകൾ വീട്ടിൽ എത്തിച്ചു നൽകി മാതൃകയായി കൊല്ലം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ
വെട്ടിക്കവല സ്വദേശി മഞ്ജുവിനും, പവിത്രേശ്വരം സ്വദേശി വിജയൻ പിള്ളക്കുമാണ് മരുന്നുകൾ എത്തിച്ചു നൽകിയത്. ലോക്ക് ഡൗൺ ആയതിനാൽ ദീർഘദൂരം സഞ്ചരിച്ച് മരുന്നുകൾ വാങ്ങാൻ കഴിയാത്ത കുടുംബങ്ങൾക്ക് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പ്രവർത്തനം സഹായമായി. ദീർഘനാളായി ചെന്നിത്തല കെവിഎം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മഞ്ജു. വിജയൻ പിള്ള തിരുവനന്തപുരം പാലിയേറ്റിവ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. മരുന്ന് വാങ്ങാൻ കഴിയാത്ത അവസ്ഥ അറിയിച്ചയുടൻ പൊലീസ് സഹായവുമായി എത്തിയെന്ന് രോഗികൾ അറിയിച്ചു.