കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പോക്സോ കേസിൽ അറസ്റ്റിൽ. നെടുമ്പന ലക്ഷ്‌മി ഭവനിൽ രാധാകൃഷ്‌ണൻ (53) ആണ് കണ്ണനല്ലൂർ പൊലീസിന്‍റെ പിടിയിലായത്. ഇയാൾ ഇക്കഴിഞ്ഞ വ്യാഴാഴ്ച പെൺകുട്ടിയോട് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ചും തൊട്ടടുത്ത ദിവസം പെൺകുട്ടിയെ കടന്ന് പിടിച്ചും മാനഹാനി വരുത്തുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 53കാരൻ അറസ്റ്റിൽ - നെടുമ്പന മധ്യവയസ്‌കൻ പോക്സോ കേസിൽ അറസ്റ്റിൽ
പ്രതി പെൺകുട്ടിയോട് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ചും പെൺകുട്ടിയെ കടന്ന് പിടിച്ചും മാനഹാനി വരുത്തുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 53കാരൻ അറസ്റ്റിൽ
തുടർന്ന് പെൺകുട്ടി കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി നെടുമ്പനയിൽ നിന്ന് പിടിയിലായത്. കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർ യു.പി വിപിൻകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ALSO READ:വിസ്‌മയ കേസ്; കിരണിന്‍റെ പിതാവ് കൂറുമാറിയതായി കോടതി