കേരളം

kerala

ETV Bharat / state

പ്രണയാഭ്യര്‍ഥന നിരസിച്ചു; യുവാവ് പ്ലസ് വൺ വിദ്യാർഥിനിയെ കുത്തി പരിക്കേൽപ്പിച്ചു - കുത്തി പരിക്കേൽപ്പിച്ചു

ഇന്ന് പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം

യുവാവ് പ്ലസ് വൺ വിദ്യാർഥിനിയെ കുത്തി പരിക്കേൽപ്പിച്ചു

By

Published : Jul 1, 2019, 9:54 AM IST

Updated : Jul 1, 2019, 11:56 AM IST

കൊല്ലം: കൊല്ലം കുന്നത്തൂരിൽ പ്രണയം നിരസിച്ചതിന് സ്വകാര്യ ബസ് ജീവനക്കാരന്‍ പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. കൊട്ടാരക്കര- ചവറ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ഭരണിക്കാവ് സ്വദേശി അനന്തു ആണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ ഇയാളെ കണ്ടെത്തുന്നതിന് അന്വേഷണം ഊർജിതമാക്കി.

വീടിന്‍റെ ടെറസിലൂടെ അകത്ത് കടന്ന അനന്തു പെൺകുട്ടിയുടെ മുറിയിൽ കയറി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് മാതാപിതാക്കൾ ഓടി എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

Last Updated : Jul 1, 2019, 11:56 AM IST

ABOUT THE AUTHOR

...view details