പരവൂരിൽ വൻ കവർച്ച
കൊല്ലം: പരവൂരിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് വൻ കവർച്ച. 50 പവന്‍റെ സ്വർണാഭരണങ്ങളും അരലക്ഷം രൂപയും കവർന്നു. പരവൂർ ദയാബ്ജി ജംഗ്ഷൻ അനിത ഭവനിൽ മോഹൻലാലിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. ശസ്ത്രക്രിയക്കായി കുടുംബാംഗങ്ങളോടൊപ്പം തിരുവനനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മോഹൻലാൽ. മകൻ ഗിരീഷ് ലാൽ ഇന്നു രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.