കൊല്ലം:കുണ്ടറ കൊച്ചാലുമൂടിന് സമീപം കിണറ്റില്‍ വീണ വൃദ്ധയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. നൗഷാദ് മൻസിലില്‍ നൗഷാദിന്‍റെ മാതാവ് ആയിഷ ഉമ്മ (80) ആണ് സമീപത്തെ കിണറ്റില്‍ വീണത്. 25 അടിയോളം ആഴമുള്ള കിണറ്റില്‍ വീണ വൃദ്ധയുടെ കരച്ചില്‍കേട്ട് അയല്‍വാസിയായ സ്ത്രീ ഓടിയെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
കിണറ്റില്‍ വീണ വൃദ്ധയ്ക്ക് രക്ഷകരായി അഗ്നിരക്ഷാസേന - old women rescue
നൗഷാദ് മൻസിലില്‍ നൗഷാദിന്‍റെ മാതാവ് ആയിഷ ഉമ്മ (80) ആണ് സമീപത്തെ കിണറ്റില്‍ വീണത്. 25 അടിയോളം ആഴമുള്ള കിണറ്റിലാണ് വൃദ്ധ വീണത്.
കിണറ്റില്‍ വീണ വൃദ്ധയ്ക്ക് രക്ഷകരായി അഗ്നിരക്ഷസേന
നാട്ടുകാരൻ അൻസാർ കിണറ്റിലേക്ക് ഇറങ്ങി വൃദ്ധയെ മുങ്ങിപോകാതെ പിടിച്ചുനിർത്തി. തുടർന്ന് കുണ്ടറയിൽ നിന്ന് എത്തിയ ഫയർ ആൻഡ് റെസ്ക്യൂ ടീം സുരക്ഷിതമായി ഇരുവരെയും കരയ്ക്ക് എത്തിച്ചു. സ്റ്റേഷൻ ഓഫീസർ ഗിരീഷ് കുമാറിന്‍റെ നേതൃത്വത്തിൽ എ.അനി, അരുൺ രാജ്, അനിൽകുമാർ, സോബേഴ്‌സ്, വിനോദ് ടൈറ്റസ്, ശിവലാൽ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.