നിരീക്ഷണത്തിലിരുന്ന മധ്യവയസ്ക തൂങ്ങി മരിച്ചു - Kollam Observation Death
രാവിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്
![നിരീക്ഷണത്തിലിരുന്ന മധ്യവയസ്ക തൂങ്ങി മരിച്ചു Death](https://etvbharatimages.akamaized.net/etvbharat/prod-images/768-512-01:30:30:1595404830-suicide-2207newsroom-1595404811-152.jpg)
Death
കൊല്ലം: ഗൃഹനിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയൂർ ഇളമാട് അമ്പലമുക്ക് സുനിൽ ഭവനിൽ ഗ്രേസി (62)യാണ് മരിച്ചത്. ആയൂരിൽ നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർ നടത്തുന്ന ക്ലിനിക്കിൽ ഗ്രേസി ചികിത്സ തേടിയിരുന്നു. തുടർന്നാണ് നിരീക്ഷണത്തിലായത്. ഇരുനില വീടിന്‍റെ മുകൾ നിലയിൽ മറ്റു ബന്ധുക്കളും താഴെ ഗ്രേസിയുമാണ് താമസിച്ചിരുന്നത്. രാവിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.