കേരളം

kerala

ETV Bharat / state

കഴുത്തിൽ ഷാൾ മുറുകിയ നിലയിൽ കണ്ട യുവതി മരിച്ചു; ഭർത്താവ് കസ്‌റ്റഡിയിൽ - ഭർത്താവ് കസ്‌റ്റഡിയിൽ

ഭർതൃഗൃഹത്തിലെ കുളിമുറിയിലാണ് യുവതിയെ അവശനിലയിൽ കണ്ടത്. തുടർന്ന് മക്കളുടെ ബഹളം കേട്ട് ബന്ധുക്കൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

violence against women  violence against women news  kollam news  kollam latest news  women death  women death news  husband in custody  Husband in custody over womans death  Husband in custody over womans death news  യുവതിയുടെ മരണം  കൊല്ലം യുവതിയുടെ മരണം  ഭാര്യയുടെ കൊലപാതകം  കൊലപാതകം  കൊലപാതകം വാർത്ത  ഭർത്താവ് കസ്‌റ്റഡിയിൽ  ഭർത്താവ് കസ്‌റ്റഡിയിൽ വാർത്ത
കുളിമുറിയിൽ കഴുത്തിൽ ഷാൾ മുറുകിയ നിലയിൽ കണ്ട യുവതി മരിച്ചു; ഭർത്താവ് കസ്‌റ്റഡിയിൽ

By

Published : Jul 20, 2021, 9:04 PM IST

കൊല്ലം:ഭർതൃഗൃഹത്തിലെ കുളിമുറിയിൽ കഴുത്തിൽ ഷാൾ മുറുകി അവശനിലയിൽ കണ്ട യുവതി മരിച്ചു. വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ ഇളമ്പൽ കോട്ടവട്ടം ജങ്‌ഷനിൽ താ‌ന്നിക്കൽ വീട്ടിൽ ജയമോൾ (32) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോമോൻ മത്തായിയെ കുന്നിക്കോട് പൊലീസ് കസ്‌റ്റഡിയിലെടുത്തു.

ജൂലൈ 19ന് വൈകിട്ടാണ് സംഭവം. യുവതിയെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് മക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് ശൗചാലയത്തിനുള്ളിൽ ഷാൾ മുറുകി അവശനിലയിൽ കണ്ടത്. കുട്ടികളുടെ ബഹളം കേട്ട് ബന്ധുക്കൾ ചേർന്ന് പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ALSO READ:സിഎച്ച്സി സെന്‍ററിൽ വാക്സിൻ വിതരണം അട്ടിമറിക്കുന്നതായി ആരോപണം

ഭർത്താവ് ജോമോൻ ഉച്ചഭക്ഷണത്തിന് വീട്ടിലെത്തി മടങ്ങിയിരുന്നു. ഇവർക്കിടയിൽ കുടുംബകലഹം പതിവാണെന്ന് പൊലീസ് പറയുന്നു. മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരുന്നതായും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details