കേരളം

kerala

ETV Bharat / state

വിദ്യാര്‍ഥിനികളെ അപമാനിച്ച സംഭവം: 5 സ്‌ത്രീ ജീവനക്കാര്‍ കസ്റ്റഡിയില്‍, ലഭിച്ചത് 5 പരാതികള്‍ - underwear inspection on neet exam kollam

ഞായറാഴ്‌ച നീറ്റ് പരീക്ഷ നടന്ന കൊല്ലം മാര്‍ത്തോമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി കോളജിലാണ് സംഭവം. വിദ്യാര്‍ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച ശേഷം പരീക്ഷയ്‌ക്കിരുത്തിയെന്ന പരാതിയിലാണ് നടപടി

നീറ്റ് പരീക്ഷയ്ക്കായി അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതി
വിദ്യാര്‍ഥിനികളെ അപമാനിച്ച സംഭവം: 5 സ്‌ത്രീ ജീവനക്കാര്‍ കസ്റ്റഡിയില്‍, ലഭിച്ചത് 5 പരാതികള്‍

By

Published : Jul 19, 2022, 7:38 PM IST

Updated : Jul 19, 2022, 8:43 PM IST

കൊല്ലം:നീറ്റ് പരീക്ഷയ്ക്കായി അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയില്‍ അഞ്ച് സ്‌ത്രീ ജീവനക്കാര്‍ കസ്റ്റഡിയില്‍. കൊല്ലം ആയൂര്‍ മാര്‍ത്തോമ കോളജിലെ രണ്ട് വനിത ജീവനക്കാരെയും പരീക്ഷ ഏജന്‍സിയുടെ മൂന്ന് ജീവനക്കാരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് ദക്ഷിണ മേഖല ഡി.ഐ.ജി ആര്‍ നിശാന്തിനി പറഞ്ഞു.

വിദ്യാര്‍ഥിനികളെ അപമാനിച്ച സംഭവത്തില്‍ ദക്ഷിണ മേഖല ഡി.ഐ.ജി ആര്‍ നിശാന്തിനി സംസാരിക്കുന്നു

സംഭവത്തില്‍, ഇതുവരെ അഞ്ച് പരാതികൾ ലഭിച്ചെന്നും ഡി.ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു. നീറ്റ് പരീക്ഷയ്‌ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് മാറ്റിപ്പിച്ച സംഭവം ദേശീയ തലത്തിൽ തന്നെ ചർച്ചയായ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരും നിലപാട് കടുപ്പിച്ചത്. നീറ്റ് അധികൃതർക്കെതിരെ വ്യാപക പ്രതിഷേധമാണ് എല്ലായിടത്ത് നിന്നും ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ദക്ഷിണ മേഖല ഡി.ഐ.ജി ആർ നിശാന്തിനി കോളജിൽ നേരിട്ടെത്തി വിവരങ്ങൾ ആരാഞ്ഞത്.

രണ്ട് പേർ കോളജ് ജീവനക്കാര്‍:ഒന്നിൽ കൂടുതൽ പെൺകുട്ടികൾക്ക് അടിവസ്ത്രം മാറ്റേണ്ടി വന്ന സാഹചര്യം ഗൗരവമായാണ് പൊലീസും കാണുന്നത്. സംഭവത്തിൽ അഞ്ച് പേർ കസ്റ്റഡിയിലുള്ളതായും ഇതിൽ രണ്ട് പേർ മാർത്തോമ കോളജിലെ ജീവനക്കാരും മൂന്ന് പേർ ഏജൻസിയിലെ ജീവനക്കാരുമാണ്. അഞ്ച് പേരും സ്ത്രീകളാണെന്നും ഡി.ഐ.ജി പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമുള്ളതായും ഇതിന് ശേഷം തുടർ നടപടി ഉണ്ടാകുമെന്നും ഡി.ഐ.ജി പറഞ്ഞു. എന്നാൽ, പ്രശ്‌നം കോളജിന്‍റെ തലയിൽ കെട്ടിവയ്ക്കാൻ എൻ.ടി.എ (നീറ്റ്- നാഷണൽ ടെസ്റ്റിങ് ഏജൻസി) ശ്രമിക്കുന്നെന്ന് ആയൂരിലെ കോളജ് അധികൃതര്‍ പറഞ്ഞു. ബയോമെട്രിക് പരിശോധന ഉൾപ്പെടെ എല്ലാം നടത്തിയത് നീറ്റ് - നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ്. കോളജിന് ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ALSO READ|പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന: പൊലീസിൽ പരാതി നൽകി രക്ഷിതാവ്

Last Updated : Jul 19, 2022, 8:43 PM IST

For All Latest Updates

ABOUT THE AUTHOR

...view details