കൊല്ലം:ആയൂരിലെമാർത്തോമ കോളജിൽ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർഥിനികളുടെ ഉള്‍വസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ ബന്ധുക്കൾ നിരാഹാര സമരം ആരംഭിച്ചു. ചടയമംഗലം പൊലീസ് സ്റ്റേഷന് മുന്‍പിലാണ് സമരം. നിരപരാധികളെ പ്രതിയാക്കിയെന്ന് ഇവര്‍ ആരോപിക്കുന്നു.
കൊല്ലം നീറ്റ് ഉള്‍വസ്ത്ര പരിശോധനയില്‍ പൊലീസ് സ്റ്റേഷനില്‍ നിരാഹാര സമരവുമായി അറസ്റ്റിലായവരുടെ ബന്ധുക്കള്‍ രംഗത്ത് ALSO READ|വിദ്യാര്‍ഥിനികളെ അപമാനിച്ച സംഭവം: 5 സ്‌ത്രീ ജീവനക്കാര്‍ കസ്റ്റഡിയില്‍, ലഭിച്ചത് 5 പരാതികള്‍
യഥാർഥ പ്രതികളെ സംരക്ഷിക്കാൻ നീക്കം നടക്കുന്നെന്നും ഇവര്‍ ആക്ഷേപമുന്നയിച്ചു. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് വനിത ജീവനക്കാരെ ചൊവ്വാഴ്‌ച (ജൂലൈ 19) പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. ഒന്നും രണ്ടും പ്രതികൾ മാർത്തോമ കോളജിലെ ലാസ്റ്റ് ഗ്രഡ് ജീവനക്കാരാണ്. മൂന്ന്, നാല്, അഞ്ച് പ്രതികൾ ഏജൻസിയിലെ ജീവനക്കാരുമാണ്.
കോളജ് ജീവനക്കരാണ് വിദ്യാർഥിനികളെ വസ്ത്രം മാറാൻ കൂട്ടികൊണ്ട് പോയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, അടിവസ്ത്രം മാറാൻ മുറി കാണിച്ച് കൊടുക്കുക മാത്രമാണ് ചെയ്‌തിട്ടുള്ളതെന്നും സംഭവത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും കോളജ് ജീവനക്കാർ പറയുന്നു.