കൊല്ലം:നീറ്റ് (National Eligibility and Entrance Test) പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. കൊല്ലം ആയൂരിലെ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ പരീക്ഷാകേന്ദ്രത്തിലാണ് വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ചത്. സംഭവത്തില്‍ ഒരു പെണ്‍കുട്ടിയുടെ പിതാവ് കൊട്ടരക്കര ഡി.വൈ.എസ്.പിയ്‌ക്ക് പരാതി നല്‍കി.
പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന: പൊലീസിൽ പരാതി നൽകി രക്ഷിതാവ് - kollam neet exam girls underwear inspection issue
നീറ്റ് പരീക്ഷയിലാണ് കുട്ടികളുടെ മാനസികാവസ്ഥയെ തകര്‍ക്കുന്ന രീതിയിലുള്ള നടപടിയുണ്ടായത്. പരീക്ഷയ്ക്ക് കര്‍ശന നിബന്ധനകളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നത്. അതിന്‍റെ ഭാഗമായാണ് അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്
![പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന: പൊലീസിൽ പരാതി നൽകി രക്ഷിതാവ് നീറ്റ് പരീക്ഷ: പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിച്ചുപരിശോധിച്ചെന്ന് ആരോപണം; ഡി.വൈ.എസ്.പിയ്‌ക്ക് പരാതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15856483-thumbnail-3x2-neet.jpg)
നീറ്റ് പരീക്ഷ: പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിച്ചുപരിശോധിച്ചെന്ന് ആരോപണം; ഡി.വൈ.എസ്.പിയ്‌ക്ക് പരാതി
ഞായറാഴ്‌ചയായിരുന്നു രാജ്യവ്യാപകമായി നീറ്റ് പരീക്ഷ നടന്നത്. വിദ്യാര്‍ഥികളുടെ അടിവസ്ത്രം ഊരി പരിശോധിച്ച ശേഷമേ അകത്തുകയറാന്‍ അനുവദിച്ചുളളൂവെന്ന് പരാതിയില്‍ പറയുന്നു. അധികൃതരുടെ നടപടിയെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നല്ലതുപോലെ എഴുതാനായില്ലെന്നും ആക്ഷേപമുയര്‍ന്നു.