കൊല്ലം: എൻഡിഎയുടെ കൊല്ലം നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി എം.സുനിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. അസിസ്റ്റൻ്റ് ഡെവലപ്പ്മെൻ്റ് കമ്മീഷണർ ഷിൻസ്.ഡിയ്ക്ക് മുന്‍പാകെയാണ് എം.സുനിൽപത്രിക സമർപ്പിച്ചത്. കൊല്ലം ബിജെപി ഓഫീസിൽ നിന്നും പ്രവർത്തകർക്കൊപ്പമാണ് പത്രിക സമർപ്പിക്കാൻ സ്ഥാനാർഥി എത്തിയത്.
കൊല്ലത്ത് എൻഡിഎ സ്ഥാനാർഥി എം.സുനിൽ നാമനിർദേശ പത്രിക സമർപ്പിച്ചു - എം.സുനിൽ
ജനങ്ങൾ വികസനത്തിൻ്റെ മുഖമുദ്രായായി കണ്ട് ബിജെപിയെ വിജയിപ്പിക്കുമെന്ന ശുഭപ്രതീക്ഷയാണ് തനിക്കുള്ളതെന്നും എം.സുനിൽ പറഞ്ഞു

കൊല്ലത്ത് എൻഡിഎ സ്ഥാനാർഥി എം.സുനിൽ നാമനിർദേശ പത്രിക സമർപ്പിച്ചു
ഇടത്-വലത് മുന്നണികളെ മാറിമാറി തെരഞ്ഞെടുത്തിട്ടും കൊല്ലത്ത് വികസനത്തിൻ്റെ പാതയിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല. ജനങ്ങൾ വികസനത്തിൻ്റെ മുഖമുദ്രായായി കണ്ട് ബിജെപിയെ വിജയിപ്പിക്കുമെന്ന ശുഭപ്രതീക്ഷയാണ് തനിക്കുള്ളതെന്നും എം.സുനിൽ പറഞ്ഞു.