കൊല്ലം:ചവറയില്‍ യുവാവിനെ കായലില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളായ മൂന്ന് പേര്‍ക്കെതിരെ കേസ്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ശ്വാസകോശത്തില്‍ ഉപ്പ് വെള്ളം കയറിയതിനെ തുടര്‍ന്ന് യുവാവ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
യുവാവിനെ കായലില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച മുന്നൂ പേര്‍ക്കെതിരെ കേസ് - ചവറ കൊലപാതകശ്രമം
സിജോ, സജിത്ത്, സ്റ്റാലിന്‍ എന്നിവരാണ് ആക്രമണം നടത്തിയത്.
യുവാവിനെ കായലില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച മുന്നൂ പേര്‍ക്കെതിരെ കേസ്
കോയിവിള സ്വദേശിയായ ആല്‍വിനെ അയല്‍വാസികളും പരിചയക്കാരുമായ മുന്നുപേര്‍ ചേര്‍ന്നാണ് അഷ്ടമുടിക്കായലില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം യുവാവിന് ജീവന്‍ നഷ്ടമായില്ല. സിജോ, സജിത്ത്, സ്റ്റാലിന്‍ എന്നിവരാണ് ആക്രമണം നടത്തിയത്. ആല്‍വിന്‍റെ ബന്ധുവായ യുവതിയുമായി സിജോ അടുപ്പത്തിലായിരുന്നുവെന്നും ഇത് തടഞ്ഞതാണ് വൈരാഗ്യത്തിന് കാരണമെന്നുമാണ് പൊലീസ് പറയുന്നത്.