കൊല്ലം: കായംകുളത്തെ മുസ്ലീം പള്ളിയില്‍ ഹൈന്ദവ ആചാര പ്രകാരം നടന്ന കല്ല്യാണം കേരളത്തിലല്ലാതെ ലോകത്ത് ഒരിടത്തും കാണാനാകില്ലെന്ന് നടനും എംഎൽഎയുമായ മുകേഷ്. കേരളത്തിൽ ജനുവരി 26ന് നടക്കാനിരിക്കുന്ന മനുഷ്യ മഹാശൃംഖലയുടെ സന്ദേശവുമായി കൊല്ലം കുരീപ്പുഴയിൽ ഭവനസന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്ലീം പള്ളിയിലെ കല്ല്യാണം കേരളത്തിലല്ലാതെ മറ്റെങ്ങും നടക്കില്ല: മുകേഷ് - kayamkulam wedding
ജനുവരി 26ന് നടക്കാനിരിക്കുന്ന മനുഷ്യ മഹാശൃംഖലയുമായി ബന്ധപ്പെട്ട് കൊല്ലം കുരീപ്പുഴയിൽ ഭവനസന്ദർശന പരിപാടിക്ക് തുടക്കമിട്ട് നടനും എംഎല്‍എയുമായ മുകേഷ്
![മുസ്ലീം പള്ളിയിലെ കല്ല്യാണം കേരളത്തിലല്ലാതെ മറ്റെങ്ങും നടക്കില്ല: മുകേഷ് മുസ്ലീം പള്ളി കല്ല്യാണം കായംകുളം കല്ല്യാണം മുകേഷ് എംഎൽഎ കൊല്ലം ഭവനസന്ദർശനം മുകേഷ് ഭവനസന്ദർശനം പൗരത്വഭേദഗതി നിയമം മനുഷ്യ മഹാശൃംഖല mukesh mla kollam mla mosque wedding kayamkulam wedding](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5786504-thumbnail-3x2-klm.jpg)
മുസ്ലീം പള്ളിയിലെ കല്ല്യാണം കേരളത്തിലല്ലാതെ മറ്റെങ്ങും നടക്കില്ലെന്ന് മുകേഷ്
മുസ്ലീം പള്ളിയിലെ കല്ല്യാണം കേരളത്തിലല്ലാതെ മറ്റെങ്ങും നടക്കില്ല: മുകേഷ്
പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് രാജ്യത്തിന് കാട്ടികൊടുക്കുന്ന മനുഷ്യ മഹാശൃംഖലയിൽ കണ്ണികളായി ചരിത്രത്തിന്‍റെ ഭാഗമാകണമെന്ന് മുകേഷ് പറഞ്ഞു. മണ്ഡലത്തിലെ വോട്ടര്‍മാരെ നേരിൽ കണ്ട് പൗരത്വനിയമം ഭേദഗതി ചെയ്‌തതിന്‍റെ ഭവിഷത്തും മതേതരത്വം നേരിടുന്ന വെല്ലുവിളിയും എംഎൽഎ വിശദീകരിച്ചു. മതേതര ഭാരതത്തെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ഒറ്റക്കെട്ടായി നേരിടണമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
Last Updated : Jan 21, 2020, 4:24 PM IST