കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. ഡീസന്‍റ്‌മുക്ക് വെറ്റിലത്താഴം നീതു ഭവനിൽ രഘു മകൻ രാഹുൽ (23) ആണ് പൊലീസ് പിടിയിലായത്. പതിനഞ്ചുകാരിയായ പെൺകുട്ടിയോട് സ്നേഹം നടിച്ച് കഴിഞ്ഞ മാസം ഇയാളുടെ വസതിയിൽ വിളിച്ച് വരുത്തിയായിരുന്നു പീഡനം. പീഡനശ്രമം ആവർത്തിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിര്‍ത്തു. എന്നാൽ ഭീഷണിപ്പെടുത്തി ഇയാൾ വീണ്ടും പീഡിപ്പിക്കുകയായിരുന്നു.
വിവരം പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണി മുഴക്കിയാണ് ഇയാൾ പെൺകുട്ടിയെ മടക്കി അയച്ചത്. തുടർന്ന് വിഷാദത്തിലായ പെൺകുട്ടിയിൽ നിന്നും മാതാവ് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. മാതാവിനൊപ്പം സ്റ്റേഷനിലെത്തിയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.