കൊല്ലം: കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടിലെത്തിച്ച് ബലാത്സംഗം ചെയ്‌ത കേസില്‍ ഏജന്‍റായി പ്രവര്‍ത്തിച്ചയാളും റിസോർട്ട് ഉടമയും അറസ്റ്റില്‍. റിസോർട്ട് ഉടമയായ കരുനീലക്കോട് സ്വദേശി ദിനകർ, ഏജന്‍റായി പ്രവർത്തിച്ച കാട്ടുംപുറം സ്വദേശി റഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. വർക്കലയിലെ സ്വകാര്യ റിസോർട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലുള്ളവരാണ് പിടിയിലായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: റിസോര്‍ട്ട് ഉടമയും ഏജന്‍റും അറസ്റ്റില്‍ - varkala resort owner agent arrest news
പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത രണ്ട് പേര്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: റിസോര്‍ട്ട് ഉടമയും ഏജന്‍റും അറസ്റ്റില്‍
പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത രണ്ട് പേര്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. സാമൂഹ്യമാധ്യമത്തിലൂടെയുള്ള ബന്ധം വഴിയാണ് ഇവര്‍ റിസോർട്ടിൽ പീഡനത്തിന് സൗകര്യം ഒരുക്കി നൽകിയത്. പ്രതികളെ റിമാന്‍ഡ് ചെയ്‌തു.
Also read: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍