കൊല്ലം :പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 2021-22 അക്കാദമിക് വര്‍ഷത്തേക്കുള്ള എം.ബി.ബി.എസ്. വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍റെ അനുമതി. നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ മെഡിക്കല്‍ അസസ്മെന്‍റ് ആന്‍റ് റേറ്റിംഗ് ബോര്‍ഡാണ് അഞ്ചാമത്തെ ബാച്ചിന് അനുമതി നല്‍കിയത്. 100 എം.ബി.ബി.എസ്. സീറ്റുകളാണ് അനുവദിച്ചത്.
പി.ജി. സീറ്റിനുള്ള അനുമതി ലഭ്യമാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. അടുത്ത ബാച്ച് എം.ബി.ബി.എസ്. വിദ്യാർഥികളുടെ പ്രവേശനത്തിനുള്ള നടപടികളും ആരോഗ്യവകുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളജുകളുടെ നിലവാരത്തിലേക്ക് കൊല്ലത്തിനെയും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി വ്യക്തമാക്കി.