കൊല്ലം: കുണ്ടറ പെരുമ്പുഴയിൽ മധ്യവയസ്‌കനെ ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പെരുമ്പുഴ സ്വദേശി ഉണ്ണികൃഷ്‌ണനാണ് (56) മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
മധ്യവയസ്‌കനെ ഓട്ടോയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി - ഒരാളെ ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
പെരുമ്പുഴ സ്വദേശി ഉണ്ണികൃഷ്‌ണനെയാണ് ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
കൊല്ലത്ത് മധ്യവയസ്‌കൻ ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ
വീട്ടില്‍ ഭാര്യയുമായി വഴക്കിട്ടിറങ്ങിയ ശേഷമായിരുന്നു സംഭവം. പെരുമ്പുഴ കേരളപുരം റോഡിൽ കുരിശ്ശടിമുക്കിന് സമീപത്തെ ഒഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആളിനെ തിരിച്ചറിയാൻ കഴയാത്തവിധം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
ഇന്നലെ(30-11-2022) രാത്രി പതിനൊന്നരയോടുകൂടിയാണ് സംഭവം. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി കൊല്ലം ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.