കേരളം

kerala

ETV Bharat / state

കന്നിയങ്കത്തിനൊരുങ്ങി കൊല്ലത്തെ തൊഴിലാളി നേതാവ് - Kollam labor leader

ഒരേ സമയം കയർ സംഘം പ്രസിഡന്‍റും, തൊഴിലാളി നേതാവും, സഹകരണ ബാങ്ക് ജീവനക്കാരനുമാണ് പരവൂർ നഗരസഭ ആറാം വാർഡിലെ ഇടതുമുന്നണി സ്ഥാനാർഥി ബാബു എന്ന അശോക് കുമാർ

കൊല്ലത്തെ തൊഴിലാളി നേതാവ്  അശോക് കുമാർ  പരവൂർ നഗരസഭ  kollam paravoor  Kollam labor leader  ashok kumar kollam
കന്നിയങ്കത്തിനൊരുങ്ങി കൊല്ലത്തെ തൊഴിലാളി നേതാവ്

By

Published : Nov 27, 2020, 2:21 PM IST

Updated : Nov 27, 2020, 10:45 PM IST

കൊല്ലം: പരവൂർ നഗരസഭ ആറാം വാർഡിലെ ഇടതുമുന്നണി സ്ഥാനാർഥി അശോക് കുമാറിന് ഒരു തൊഴിലും അന്യമല്ല. ഒരേസമയം കയർ സംഘം പ്രസിഡന്‍റും, തൊഴിലാളി നേതാവും, സഹകരണ ബാങ്ക് ജീവനക്കാരനുമാണ് ബാബു എന്ന അശോക് കുമാർ. വോട്ടുപിടിത്തത്തിന് ഇടയിലും തൊഴിലാളികൾക്ക് സഹായവുമായി ബാബു എത്തും. പരവൂർ കൂനയിൽ കയർ സഹകരണ സംഘം പ്രസിഡന്‍റായ അശോക് കുമാർ തൊഴിലാളികളോടൊപ്പം ചകിരി ലോഡ് ഇറക്കാനും തൊണ്ട് തല്ലാനുമൊക്കെ മുന്നിലുണ്ടാകും. എന്നാൽ ചെയ്യുന്ന ജോലിക്ക് കൂലി വാങ്ങാറില്ല.

കന്നിയങ്കത്തിനൊരുങ്ങി കൊല്ലത്തെ തൊഴിലാളി നേതാവ്

വിദ്യാഭ്യാസകാലം മുതൽ പുരോഗമന പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ച് യുവജന സംഘടനയിലൂടെ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ അശോക് കുമാർ ഇപ്പോൾ കയർ വർക്കേഴ്‌സ് സെന്‍റർ സംസ്ഥാന കമ്മിറ്റി അംഗമാണ്. തൊഴിലാളികൾക്ക് ഇടയിൽ പ്രിയങ്കരനായ ഇദ്ദേഹം മത്സര രംഗത്തെത്തുന്നത് ആദ്യമായാണ്. പരമ്പരാഗത വ്യവസായങ്ങൾക്കും കാർഷിക മേഖലയ്ക്കും മുൻതൂക്കം നൽകുന്ന പ്രവർത്തനങ്ങൾ കാഴ്‌ചവയ്‌ക്കുമെന്ന് അശോക് കുമാർ പറയുന്നു. ഇടതുമുന്നണിക്കൊപ്പം എല്ലാ കാലത്തും നിന്നിട്ടുള്ള പരവൂർ നഗരസഭയിലേക്ക് മത്സരിക്കുമ്പോൾ വിജയത്തെ കുറിച്ച് ആശങ്കകൾ ഒട്ടുമില്ല.

Last Updated : Nov 27, 2020, 10:45 PM IST

ABOUT THE AUTHOR

...view details