കൊല്ലം: നടക്കാൻ ഒരൽപ്പം വഴിക്കായി വർഷങ്ങളായി കാത്തിരിക്കുകയാണ് കുണ്ടറ സ്വദേശിനി രാഗിണിയും കുടുംബവും. വീട്ടിലേക്ക് എത്താനുള്ള പ്രധാന വഴി അയൽവക്കത്തുള്ള ബന്ധു കെട്ടിയടച്ചെന്നാണ് ഇവരുടെ പരാതി. ബന്ധു കൈവിട്ടതോടെ വീട്ടിലേക്ക് എത്താൻ ഒരൽപ്പം ആശ്വാസം മറ്റൊരു അയൽപക്കകാരന്‍റെ വഴിയായിരുന്നു.
എന്നാൽ ഇവിടെയും നിലവിൽ വിലക്ക് കൽപ്പിച്ചിരിക്കുകയാണ്. വഴിനടക്കാൻ ശ്രമിച്ചാൽ അയൽപക്കകാരൻ അസഭ്യം പറയുമെന്നും ഇവർ പറയുന്നു. വഴിയില്ലാത്തതിനാൽ വെള്ളകണക്ഷനും മുടങ്ങി.