കൊല്ലം: ക്രിമിനല്‍ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊന്ന കേസിലെ പ്രതികള്‍ പിടിയില്‍. പ്രതികളായ പ്രജീഷ്, ബിന്‍റോ സാബു എന്നിവരെ കൊച്ചിയില്‍ നിന്നാണ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സക്കീർ ബാബുവിനെ ഇന്നലെ രാത്രി കുണ്ടറയില്‍ വച്ച് കുത്തിക്കൊല്ലുകയായിരുന്നു. കൊച്ചി ഇടപ്പള്ളിയിൽ വാഹനപരിശോധനക്കിടെയാണ് പ്രതികള്‍ പൊലീസിന്‍റെ പിടിയിലായത്. സുഹൃത്തിന്‍റെ കാറിലാണ് പ്രതികൾ കൊച്ചിയിൽ എത്തിയതെന്നാണ് സൂചന.
കൊല്ലം കൊലപാതക കേസിലെ പ്രതികള്‍ കൊച്ചിയില്‍ പിടിയില്‍ - kochi
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സക്കീർ ബാബുവിനെ കൊല്ലം കുണ്ടറയില്‍ വച്ച് ഇന്നലെ രാത്രിയാണ് കുത്തിക്കൊന്നത്
കൊല്ലപ്പെട്ട സക്കീര്‍ ബാബുവും പ്രതിയായ പ്രജീഷും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ട്. ബന്ധുവായ പെണ്‍കുട്ടിയെ സക്കീര്‍ ശല്യം ചെയ്തതാണ് തര്‍ക്കത്തിന് തുടക്കമായത്. ഇത് ചോദ്യം ചെയ്ത പ്രജീഷിനെ സക്കീറും സംഘവും കാറില്‍ തട്ടികൊണ്ട് പോയി മര്‍ദിച്ചു. സംഭവത്തില്‍ പൊലീസ് സക്കീറിനെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്‍ പ്രജീഷിനെ വീണ്ടും ആക്രമിച്ചു. ഇതോടെ സക്കീര്‍ വീണ്ടും ജയിലിലായി. ഒരാഴ്ച്ച മുമ്പ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങി. സംഭവ ദിവസം വൈകിട്ട് പേരയം ജങ്ഷനില്‍ വച്ച് സക്കീര്‍ പ്രജീഷിനെ വീണ്ടും ആക്രമിച്ചു. കുതറി ഓടിയ പ്രജീഷ് വീട്ടില്‍ നിന്നും കത്തിയുമായി മടങ്ങിയെത്തി സക്കീറിനെ കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.