കേരളം

kerala

ETV Bharat / state

കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍ ; ഒരു മരണം - പുനലൂര്‍ മലവെള്ളപ്പാച്ചില്‍ ഒരു മരണം

മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ അഞ്ച് പേരെ പൊലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷിച്ചു. മേഖലയിൽ സന്ദർശകർ കുളിക്കുന്നതിന് വിലക്ക്

kollam Kumbhavurutty Falls flashflood  flashflood in kollam Kumbhavurutty Falls  flashflood video  കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചില്‍  പുനലൂര്‍ മലവെള്ളപ്പാച്ചില്‍ ഒരു മരണം  കുംഭാവുരുട്ടി വെള്ളച്ചാട്ടം മലവെള്ളപ്പാച്ചില്‍
കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍ ; ഒരു മരണം

By

Published : Jul 31, 2022, 8:09 PM IST

Updated : Jul 31, 2022, 8:47 PM IST

കൊല്ലം :പുനലൂര്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരു മരണം. അപ്രതീക്ഷിതമായുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ക്ക് തലയ്ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് കുടുങ്ങി കിടന്ന അഞ്ച് പേരെ പൊലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷിച്ചു.

പരിക്കേറ്റയാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് കുംഭാവുരുട്ടി, അച്ചൻകോവിൽ എന്നിവിടങ്ങളിൽ സന്ദർശകർ കുളിക്കുന്നതിന് വിലക്കേർപ്പെടുത്തി. ചെങ്കോട്ട-അച്ചന്‍കോവില്‍ പാതയില്‍ നിന്നും നാല് കിലോമീറ്റര്‍ ഉള്‍വനത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം.

കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരു മരണം

തമിഴ്‌നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍ ധാരാളമായി എത്തുന്ന സ്ഥലമാണിത്. അവധി ദിനമായതിനാല്‍ ഇന്ന് ഇവിടേക്ക് നിരവധി സഞ്ചാരികളെത്തിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ഇന്നലെയും കനത്ത മഴയാണ് പെയ്‌തത്. വനമേഖലയില്‍ പെയ്‌ത മഴയെ തുടർന്ന് ഉരുള്‍പൊട്ടലുണ്ടായതാണ് മലവെള്ളപ്പാച്ചിലിന് കാരണം എന്നാണ് സംശയം. അച്ചന്‍കോവില്‍ ആറിന്‍റെ കൈവഴിയാറും, പുലിക്കവല, കാനയാര്‍ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും സംഗമിച്ചാണ് കുംഭാവുരുട്ടി ജലപാതത്തില്‍ എത്തുന്നത്.

250 അടി ഉയരത്തില്‍ നിന്നുമാണ് വെളളം പ്രവഹിക്കുന്നത്. ഇതാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പാറക്കൂട്ടങ്ങളും ചുഴികളും നിറഞ്ഞ ഈ മേഖലയില്‍ അപകടങ്ങള്‍ പതിവാണ്.

Last Updated : Jul 31, 2022, 8:47 PM IST

For All Latest Updates

ABOUT THE AUTHOR

...view details