കേരളം

kerala

ETV Bharat / state

വീട്ടിലിരുന്ന് മദ്യപിച്ചത് വിലക്കിയതിന് വീടിന് തീവച്ചു; അമ്മയുടെ പരാതിയിൽ മകൻ അറസ്റ്റിൽ - കടയ്ക്കൽ മകൻ വീടിന് തീവച്ചു

കൊല്ലം മണ്ണൂർ കണ്ണമത്ത് പത്തിരി ബിജു എന്ന് വിളിക്കുന്ന ബിജുവാണ് അറസ്റ്റിലായത്.

Kollam kadakkal man set the house on fire  son set the house on fire because his mother forbade him to drink alcohol at home  വീട്ടിലിരുന്ന് മദ്യപിച്ചത് വിലക്കിയതിന് വീടിന് തീവച്ചു  കൊല്ലം വീട്ടിലിരുന്ന് മദ്യപിക്കുന്നത് മാതാവ് വിലക്കി  കടയ്ക്കൽ മകൻ വീടിന് തീവച്ചു  മണ്ണൂർ കണ്ണമത്ത് പത്തിരി ബിജു
വീട്ടിലിരുന്ന് മദ്യപിച്ചത് വിലക്കിയതിന് വീടിന് തീവച്ചു; അമ്മയുടെ പരാതിയിൽ മകൻ അറസ്റ്റിൽ

By

Published : Jan 13, 2022, 7:26 PM IST

Updated : Jan 13, 2022, 7:49 PM IST

കൊല്ലം:വീട്ടിലിരുന്ന് മദ്യപിക്കുന്നത് മാതാവ് വിലക്കിയതിന് മകൻ വീടിന് തീവച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം. മണ്ണൂർ കണ്ണമത്ത് പത്തിരി ബിജു എന്ന് വിളിക്കുന്ന 44കാരാനായ ബിജുവാണ് വീടിന് തീയിട്ടത്. ഈ വീട്ടിലാണ് ബിജുവും അമ്മ മറിയാമ്മയും താമസിച്ചുവന്നത്. മറിയാമ്മയുടെ പരാതിയില്‍ കേസെടുത്ത കടയ്ക്കൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

ALSO READ:പീഡനത്തിനിരയായ മനോനില തെറ്റിയ പെൺകുട്ടിയെ ചികിത്സിക്കാൻ കോടതി ഉത്തരവ്

വീടിന്‍റെ മേൽക്കൂരയിലെ പ്ലാസ്റ്റിക്കില്‍ ബിജു ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. തീ പടർന്നു പിടിച്ച് വീട്ടിലുണ്ടായിരുന്ന ഒട്ടുമിക്ക വീട്ടുപകരണങ്ങളും കത്തിനശിച്ചു. വീട്ടിലിരുന്ന് സ്ഥിരമായി മദ്യപിക്കുന്നത് മാതാവ് വിലക്കിയതിലുള്ള വിരോധത്താാണ് ഇയാൾ വീടിന് തീ വച്ചതെന്ന് പൊലീസ് പറയുന്നു. കടയ്ക്കൽ സ്റ്റേഷനിലെ മറ്റ് ആറ് കേസുകളിലെ പ്രതി കൂടിയാണ് ബിജു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Last Updated : Jan 13, 2022, 7:49 PM IST

ABOUT THE AUTHOR

...view details