കൊല്ലം: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്‌തു. ജില്ല പഞ്ചായത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്‌തത്.
സത്യപ്രതിജ്ഞ ചൊല്ലി ജനപ്രതിനിധികൾ - kollam collector
മുതിര്‍ന്ന അംഗത്തിന് ജില്ല കലക്‌ടർ ബി.അബ്‌ദുല്‍ നാസർ സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു
![സത്യപ്രതിജ്ഞ ചൊല്ലി ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചൊല്ലി ജനപ്രതിനിധികൾ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ കൊല്ലം ജില്ലാ കലക്‌ടർ ബി.അബ്‌ദുൾ നാസർ kollam jilla panchayath oath ceremony kollam jilla panchayath oath ceremony oath ceremony in kollam jilla panchayath kollam collector b. abdhul nasar](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9951590-thumbnail-3x2-klm.jpg)
ജില്ല പഞ്ചായത്ത് ജയന്‍ സ്‌മാരക ഹാളില്‍ ആരംഭിച്ച സത്യപ്രതിജ്ഞ ചടങ്ങില്‍ മുതിര്‍ന്ന അംഗം എന്‍.എസ്. പ്രസന്നകുമാറിന് ജില്ല കലക്‌ടർ ബി.അബ്‌ദുല്‍ നാസർ സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. തുടർന്ന് പ്രസന്നകുമാർ മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്‌തു.
എം.എൽഎമാരായ മുല്ലക്കര രത്നാകരൻ, ആർ.രാമചന്ദ്രൻ, സി.പി.എം. ജില്ലാ സെക്രട്ടറി എസ്.സുദേവൻ, നോർക്ക റൂട്സ് വൈസ് ചെയർമാൻ കെ. വരദരാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പത്ത് മണിക്കാണ് ചടങ്ങുകൾ ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് ചടങ്ങുകൾ നടന്നത്.