തേനൂറും വിഭവങ്ങളുമായി കൊല്ലത്ത് ചക്ക ഉത്സവം - ചക്ക ഉത്സവം
ഒട്ടേറെ ചക്ക വിഭവങ്ങളാണ് പ്രദർശനത്തിനും വില്പനയ്ക്കും ആയി ഒരുക്കിയിരിക്കുന്നത്
കൊല്ലം: ഓൾ കേരള ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷനും ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിക്കുന്ന ചക്ക ഉത്സവം കൊല്ലത്ത് തുടങ്ങി. കടപ്പാക്കട ജവഹർ ബാലഭവനിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയാണ് ചക്ക ഉത്സവം ഉദ്ഘാടനം ചെയ്തത്. ചക്ക പായസം, ചക്ക ഉണ്ണിയപ്പം, ചക്ക പുട്ട്, ചക്ക അട, ചക്ക കേക്ക് തുടങ്ങി ഒട്ടേറെ വിഭവങ്ങളാണ് പ്രദർശനത്തിനും വില്പനയ്ക്കും ആയി ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം വിവിധ ഇനം പ്ലാവ്, മാവ് തൈകളും കാർഷികവിളകളും വിത്തിനങ്ങളും പ്രദർശനത്തിനുണ്ട്. ഓഗസ്റ്റ് 11 വരെയാണ് മേള. രാവിലെ 11 മുതൽ രാത്രി 9 വരെ മേള കാണാം. ചക്ക ഉത്പന്ന നിർമാണ പരിശീലനവും മേളയ്ക്ക് ഒപ്പം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.