വീട് കയറി ആക്രമണം നടത്തിയ ഒരാൾ പിടിയിൽ - കൊല്ലം വീട് ആക്രമണം
വ്യക്തി വിരോധമാണ് മർദന കാരണമെന്ന് പൊലീസ് അറിയിച്ചു.
വീട് കയറി ആക്രമണം നടത്തിയ ഒരാൾ പിടിയിൽ
കൊല്ലം: ജില്ലയിൽ വീട് കയറി ആക്രമണം നടത്തിയ ഒരാൾ പിടിയിൽ. കൊട്ടാരക്കര കോട്ടാത്തല സ്വദേശിയായ അഖിൽരാജാണ് പിടിയിലായത്. കിളിമന്ദിരം വീട്ടിൽ ബിജുമോനെ വീട്ടിൽ കടന്ന് കയറി ആക്രമിച്ച് പരിക്കേൽപിച്ച കേസിലാണ് ഇയാൾ അറസ്‌റ്റിലായത്. ആക്രമിക്കുകയും വീട് അടിച്ചു തകർക്കുകയും ചെയ്‌തതായാണ് പരാതി. അയൽവാസികളായ അഖിലും ബിജുവും തമ്മിലുള്ള വ്യക്തി വിരോധമാണ് മർദന കാരണമെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.