കേരളം

kerala

ETV Bharat / state

റോഡ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം - കൊല്ലത്ത് ബൈക്ക് അപകടത്തില്‍പെട്ടു

അപകടം നടന്നത് കൊല്ലം തൊളിക്കോട് ഫയർ സ്റ്റേഷന് മുന്നിൽ. പുനലൂർ സ്വദേശിയായ ബൈക്ക് യാത്രികനാണ് മരിച്ചത്.

പുനലൂര്‍ സ്വദേശി നീലമ്മാൾ പ്രവീൺ ഭവനിൽ പ്രവീൺ (26) ആണ് മരിച്ചത്.

By

Published : Aug 31, 2019, 12:34 PM IST

കൊല്ലം: മലയോര ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് എടുത്ത കുഴിയില്‍ വീണ് യുവാവായ ബൈക്ക് യാത്രികന് ദാരുണാന്ത്യം. പുനലൂര്‍ സ്വദേശി നീലമ്മാൾ പ്രവീൺ ഭവനിൽ പ്രവീൺ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ അഞ്ചല്‍-പുനലൂര്‍ പാതയില്‍ തൊളിക്കോട് ഫയർ സ്റ്റേഷന് മുന്നിലെ കുഴിയില്‍ വീണായിരുന്നു അപകടം. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം കലുങ്ക് നിര്‍മ്മാണത്തിന് കുഴിയെടുത്ത ഭാഗത്ത് മുന്നറിയിപ്പ് ബോര്‍ഡോ സൂചനാ ഫലകങ്ങളോ സ്ഥാപിച്ചിരുന്നില്ല. പാത നിര്‍മ്മാണത്തിനായി കുഴി എടുക്കുന്നയിടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാറില്ലെന്ന പരാതി വ്യാപകമായിട്ടും നടപടിയെടുക്കാന്‍ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

ABOUT THE AUTHOR

...view details