കൊല്ലം: ജില്ലയിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പലയിടത്തും വൈദ്യുത ബന്ധം താറുമാറായി. പവിത്രേശ്വരം, കല്ലട മേഖലകളിൽ നിരവധി റബ്ബറുകളും വാഴകളും ഒടിഞ്ഞു വീണു. അഞ്ചൽ ഏരൂരിൽ മരം വീണ് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു. നെറട്ടയത്ത് വീടിന് മുകളിൽ മരം വീണ് വീട് ഭാഗീകമായി തകർന്നു. റോഡിൽ മരം വീണ് തെക്കേ നെട്ടയം ആലഞ്ചേരി റോഡിൽ ഗതാഗതം മുടങ്ങി. എം.സി റോഡിൽ സദാനന്ദപുരത്തും കൊട്ടാരക്കരയിലും മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു.
കൊല്ലത്ത് കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം - latest kollam
നിരവധി വീടുകൾക്ക് മുകളിൽ മരം വീണു. നിരവധി വൈദ്യുതി പോസ്റ്റുകളും നിലം പതിച്ച തേടെ കെ.എസ്.ഇ .ബി ജീവനക്കാരും ദുരിതത്തിലായി.
പുനലൂർ പത്തനാപുരം ഉൾപ്പെടുന്ന കിഴക്കൻ മലയോര മേഖലയിലും വ്യാപക നാശനഷ്ടം. അഞ്ചൽ,ഏരൂർ, അലയമൺ, ചണ്ണപ്പെട്ട, പ്രദേശങ്ങളിൽ നിരവധി വീടുകൾക്ക് മുകളിൽ മരം വീണു. അഞ്ചൽ ചോരനാട്ടിൽ വീടിന്‍റെ മുകളിൽ മരം വീണ് വീട്ടിലുണ്ടായിരുന്ന മൂന്ന് വയസുകാരൻ മുഹമ്മദിന്‍റെ തലയ്ക്ക് പരിക്കേറ്റു. അഞ്ചൽ പടിഞ്ഞാറ്റിൻ കരയിൽ റോഡരികിൽ നിർത്തി ഇട്ടിരുന്ന ഓട്ടോയുടെ മുകളിൽ മരം വീണ് ഓട്ടോ തകർന്നു. ഈ മേഖലയിൽ വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. വൈദ്യുതി മുടങ്ങിയത് മൂലം പ്രദേശം ഇരുട്ടിലാണ്. പുനലൂർ കടയ്ക്കൽ എന്നിവിടങ്ങളില്‍ അഗ്നിശമനസേനയുടെ നേതൃത്വത്തിൽ റോഡിലും വീടുകളുടെ മുകളിലും വീണ് കിടക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്ന നടപടി തുടരുകയാണ്. നിരവധി വൈദ്യുതി പോസ്റ്റുകളും നിലം പതിച്ച തേടെ കെ.എസ്.ഇ .ബി ജീവനക്കാരും ദുരിതത്തിലായി.