കൊല്ലം: പൗരത്വഭേദഗതി നിയമത്തിനെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത ഹർത്താൽ ജില്ലയെ ഭാഗികമായി ബാധിച്ചു. 159 പേർ ആകെ അറസ്റ്റിലായി. സിറ്റി പരിധിയിൽ 109 പേരും റൂറലിൽ 50 പേരുമാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് വിട്ടയച്ചു.
കൊല്ലത്ത് ഹർത്താൽ ഭാഗികം; 159 പേർ അറസ്റ്റിലായി - കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി
ഹര്‍ത്താല്‍ അനുകൂലികൾ അഞ്ച് ബസുകൾ തകർത്തു. കൊല്ലം റെയിൽവെ സ്റ്റേഷൻ മാർച്ചില്‍ പൊലീസും പ്രവർത്തകരും തമ്മിൽ സംഘര്‍ഷം.
ജില്ലയിൽ ഇതുവരെ അഞ്ച് ബസുകൾ തകർത്തു. കരുനാഗപ്പള്ളിയിൽ ഒന്നും കൊല്ലത്ത് രണ്ടും പത്തനാപുരത്തും വാളകത്തും ഓരോ ബസുകളുമാണ് തകർത്തത്. ബസ് തകർത്ത കേസുകളിൽ ആരെയും പിടികൂടിയിട്ടില്ല. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൊല്ലം റെയിൽവെ സ്റ്റേഷൻ മാർച്ചില്‍ സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘര്‍ഷമുണ്ടായി.
അതേസമയം ദേശീയപാത ഉപരോധിച്ച ഹർത്താല്‍ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്‌തുനീക്കി. കെഎസ്‌ആർടിസിയും ജലഗതാഗത വകുപ്പ് ബോട്ടുകളും സർവീസ് നടത്തുന്നുണ്ട്.