കേരളം

kerala

ETV Bharat / state

യുവാവിനെ എക്സൈസ് ഇന്‍സ്പെക്ടര്‍ മര്‍ദിച്ചതായി പരാതി

കമുകുംചേരി താണുവേലില്‍ വീട്ടില്‍ അഖിലിനാണ് മര്‍ദനമേറ്റത്

കൊല്ലം  എക്സൈസ് ഇന്‍സ്പെക്ടര്‍ മര്‍ദിച്ചതായി പരാതി  എക്സൈസ് ഇന്‍സ്പെക്ടര്‍  കമുകുംചേരി  kollam  Excise Inspector
യുവാവിനെ എക്സൈസ് ഇന്‍സ്പെക്ടര്‍ മര്‍ദിച്ചതായി പരാതി

By

Published : Sep 23, 2020, 7:11 AM IST

Updated : Sep 23, 2020, 7:41 AM IST

കൊല്ലം:പേര് പറയാന്‍ വിസമ്മതിച്ച യുവാവിനെ എക്സൈസ് ഇന്‍സ്പെക്ടര്‍ മര്‍ദിച്ചതായി പരാതി. കമുകുംചേരി താണുവേലില്‍ വീട്ടില്‍ അഖിലിനാണ് മര്‍ദനമേറ്റത്. കമുകുംചേരി സ്കൂള്‍ ജങ്ഷന് സമീപം വച്ചായായിരുന്നു സംഭവം. അനധിക്യത മദ്യവില്‍പന നടക്കുന്നുണ്ടന്ന പരാതിയെ തുടര്‍ന്ന് പത്തനാപുരം എക്സൈസ് ഇന്‍സ്പെക്ടര്‍ ബെന്നി ജോര്‍ജിന്‍റെ നേത്യത്വത്തിലുളള എക്സൈസ് സംഘം കമുകുംചേരിയില്‍ എത്തിയിരുന്നു. ഈ സമയം അതുവഴി വന്ന അഖിലിനോട് പേരും വിലാസവും ചോദിച്ചപ്പോള്‍ പറയാന്‍ വിസമ്മതിച്ചതിന് മര്‍ദിച്ച ശേഷം ജീപ്പില്‍ വലിച്ചു കയറ്റിയതായാണ് പൊലീസിന് നല്‍കിയ പരാതിയില്‍ അഖില്‍ പറയുന്നത്.

യുവാവിനെ എക്സൈസ് ഇന്‍സ്പെക്ടര്‍ മര്‍ദിച്ചതായി പരാതി

അതേസമയം അനധിക്യത മദ്യപസംഘത്തെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ അഖില്‍ മര്‍ദിക്കുകയായിരുന്നുവെന്നും ക്യത്യ നിര്‍വ്വഹണ തടസപെടുത്തിയെന്നും എക്സൈസ് അധിക്യതര്‍ പറഞ്ഞു. പരിക്കേറ്റ പത്തനാപുരം എക്സൈസ് ഇന്‍സ്പെക്ടര്‍ ബെന്നി ജോര്‍ജ് പുനലൂര്‍ താലൂക്കാശുപത്രിയിലും അഖില്‍ പത്തനാപുരത്തും ചികിത്സതേടി.

Last Updated : Sep 23, 2020, 7:41 AM IST

ABOUT THE AUTHOR

...view details