കേരളം

kerala

ETV Bharat / state

കടലെടുക്കുന്ന തീരങ്ങൾ; കനിവ് കാത്ത് കുടുംബങ്ങൾ

കൊല്ലം തീരദേശ റോഡിൽ ഇരവിപുരം, കാക്കതോപ്പ്, താന്നി, കളിയിക്കൽ പ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെ തീരദേശ നിവാസികൾ ദുരിതത്തിലായി.

പരിസ്ഥിതിദിന വാർത്ത  കൊല്ലം കടലോര മേഖല വാർത്ത  പരിസ്ഥിതി ദിനാഘോഷം  കൊല്ലം തീരദേശ റോഡ്  environmental day news  kollam sea side news  kollam sea level rise story
ഉറക്കം നഷ്‌ടപ്പെട്ട് കൊല്ലത്തെ കടലോര ഗ്രാമങ്ങൾ; കടലാക്രമണം രൂക്ഷം

By

Published : Jun 5, 2020, 3:37 PM IST

Updated : Jun 5, 2020, 9:04 PM IST

കൊല്ലം: ഒരു വർഷത്തിനിടയിൽ കൊല്ലത്തെ തീരദേശ മേഖലയിൽ ഉണ്ടായ ഞെട്ടിക്കുന്ന മാറ്റമാണ് ദൃശ്യങ്ങളിലുള്ളത്. വർഷങ്ങൾക്ക് മുൻപ് തീരത്തടിഞ്ഞ ഹൻസിത എന്ന മണ്ണുമാന്തി കപ്പൽ ഇന്ന് കടലിനടിയിലാണ്. നാട് ഒന്നാകെ പരിസ്ഥിതി ദിനാഘോഷിക്കുമ്പോൾ ജീവൻ കയ്യിൽ പിടിച്ച് വീടിനുള്ളിൽ ഭയാശങ്കയിൽ കഴിയുകയാണ് കൊല്ലത്തെ കടലോര നിവാസികൾ. കാലവർഷമെത്തുന്നതിന് മുൻപേ തീരത്തിന്‍റെ പകുതിയോളം കടൽ കൊണ്ട് പോയതോടെ തീരദേശ നിവാസികൾ ഭയത്തിലാണ്.

കടലെടുക്കുന്ന തീരങ്ങൾ; കനിവ് കാത്ത് കുടുംബങ്ങൾ

കൊല്ലം തീരദേശ റോഡിൽ ഇരവിപുരം, കാക്കതോപ്പ്, താന്നി, കളിയിക്കൽ പ്രദേശങ്ങളാണ് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ നേരിടുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡിന്‍റെ പകുതി കടലിൽ പതിച്ചു. കടൽ ഭിത്തി നിർമ്മാണം നിലച്ചതോടെ മണ്ണിടിച്ചിൽ രൂക്ഷമാണ്. കടലിനോട് ചേർന്ന് താമസിക്കുന്നവർക്ക് ദുരിത ജീവിതവും.

ലോക്ക് ഡൗൺ കാലത്ത് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ പോലും ഒരു വാഹനവും ഇങ്ങോട്ടേക്ക് ഓട്ടം വരാറില്ലെന്ന് പ്രദേശവാസിയായ ശാന്ത പറയുന്നു. പേടിച്ചാണ് വീടിനുള്ളിൽ കഴിയുന്നത്. നിരവധി സമരങ്ങൾ ചെയ്തു. ആരും തിരിഞ്ഞു നോക്കുന്നില്ല. നേരം പുലരുമ്പോൾ ജീവനും ജീവിതവും ഒപ്പം ഉണ്ടാകുമെന്ന് പോലും നിശ്ചയമില്ലെന്നും ശാന്ത പറഞ്ഞു.

ഹാർബർ എൻജിനിയറിങ് വകുപ്പിനാണ് പുലിമുട്ട് നിർമാണത്തിന്‍റെ ചുമതല. കാലവർഷം എത്തിയിട്ടും നിർമാണം പത്തു ശതമാനം പോലും പൂർത്തിയായിട്ടില്ല. നാട്ടുകാരുടെ പ്രതിഷേധങ്ങളെ തുടർന്ന് ക്യാരി ബാഗുകളിൽ മണൽ നിക്ഷേപിക്കാനുള്ള നീക്കത്തിലാണ്. എന്നാൽ കൂറ്റൻ കരിങ്കല്ലുകൾ വരെ കടലെടുക്കുന്ന സ്ഥിതിയായതിനാല്‍ ക്യാരി ബാഗുകൾ അശാസ്ത്രീയമെന്നാണ് നാട്ടുകാരുടെ നിലപാട്. രണ്ടുദിവസമായി മഴ കനത്തതോടെ തീരദേശവാസികളുടെ ആശങ്കയും ഏറുകയാണ്.

Last Updated : Jun 5, 2020, 9:04 PM IST

ABOUT THE AUTHOR

...view details