കൊല്ലം :മകന്‍റെ പീഡനത്തിൽ വീട് വിട്ടിറങ്ങിയ വ്യദ്ധദമ്പതികളെ ഏറ്റെടുത്ത് കരുനാഗപ്പള്ളിയിലെ ശാന്തിതീരം. കൊല്ലം മയ്യനാട് കാരിക്കുഴി രാജുഭവനിൽ രാജൻ-പ്രഭാവതി ദമ്പതികൾക്കാണ് എക മകൻ രാജുവിൽ നിന്ന് കൊടിയ പീഡനങ്ങളേറ്റത്. തുടർന്ന് ബന്ധുവീടുകളിലും അയൽവീടുകളുടെ ചായ്പ്പിലുമൊക്കെയാണ് ഇവര്‍ അഭയം പ്രാപിച്ചിരുന്നത്.
മൂന്നോളം പീഡനക്കേസില്‍ പ്രതിയായ രാജുവിനെ ഇവർ ജാമ്യത്തിൽ ഇറക്കിയത് മുതലാണ് പ്രശ്നം തുടങ്ങിയത്. തന്നെ എന്തിനാണ് ജാമ്യത്തിൽ എടുത്തത്, തനിക്ക് ജയിലിൽ കിടക്കുന്നതാണ് ഇഷ്ടം എന്ന് പറഞ്ഞായിരുന്നു ഇയാൾ മാതാപിതാക്കളെ മർദിച്ചത്. രണ്ട് ദിവസം മുമ്പ് മകൻ അതിക്രൂരമായി മർദിച്ചതിനെ തുടർന്ന് ഇവർ സഹോദരീപുത്രിയുടെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു.