കൊല്ലം:നഷ്‌ടപ്പെട്ടുപോയ നാടക കലയുടെ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കൊല്ലം കോര്‍പറേഷനും കലാഗ്രാമവും. മുമ്പ് നാടകം അരങ്ങേറിയിരുന്ന വേദികളെല്ലാം ഇപ്പോള്‍ മിമിക്രിയും ഗാനമേളയും കൈയടക്കിയതോടെ നാടക കല പിന്നിലാക്കപ്പെട്ടു. മാത്രമല്ല കൊവിഡ് പ്രതിസന്ധിയില്‍ നിരവധി കലാകാരന്മാര്‍ക്ക് ഈ രംഗത്ത് നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നതും തിരിച്ചടിയായി.
'നാടക കലയുടെ പ്രതാപം വീണ്ടെടുക്കണം': കൊല്ലത്ത് നാടക മഹോത്സവത്തിന് തുടക്കം
നവംബര്‍ 27ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ ആരംഭിച്ച നാടക മഹോത്സവം ഡിസംബര്‍ 14ന് സമാപിക്കും.
കൊല്ലത്ത് നാടക മഹോത്സവത്തിന് തുടക്കം
തിരിച്ചെത്താൻ വഴി തേടി: 15 നാടക സമിതികളെ ഉള്‍ക്കൊള്ളിച്ചാണ് കൊല്ലത്ത് നാടക മഹോത്സവത്തിന് തുടക്കം കുറിച്ചത്. കോഴിക്കോട് രംഗഭാഷ, KPAC , മഹിമ, പരവൂർ നാടകശാല, കാഞ്ഞിരപ്പള്ളി അമല തുടങ്ങിയ നാടക സമിതികൾ മഹോത്സവത്തില്‍ പങ്കെടുക്കും. നവംബര്‍ 27ന് സോപാനം ഓഡിറ്റോറിയത്തില്‍ ആരംഭിച്ച മഹോത്സവം ഡിസംബര്‍ 14ന് സമാപിക്കും.