മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലത്ത് നിന്നുള്ള സംഭാവന 10 കോടി കവിഞ്ഞു
ഏപ്രില്‍ 13 വരെയുള്ള ആകെ സംഭാവന 10,14,84,167 കോടി രൂപ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലത്ത് നിന്നുള്ള സംഭവാന 10 കോടി കവിഞ്ഞു
കൊല്ലം: കൊവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നിന്നുള്ള സംഭാവന 10 കോടി കഴിഞ്ഞു. ഏപ്രില്‍ 13 വരെയുള്ള ആകെ സംഭാവന 10,14,84,167 കോടി രൂപയാണ്. കൊല്ലം കോര്‍പ്പറേഷനും എന്‍എസ് സഹകരണ ആശുപത്രിയും ഒരോ കോടി രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്കി. നടയ്ക്കല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 56 ലക്ഷം രൂപയും കൊല്ലം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയും സംഭാവനയായി നല്കി.