പത്താം ദിവസവും പുതിയ കൊവിഡ് കേസുകളില്ലാതെ കൊല്ലം ജില്ല - കൊല്ലം
ഇന്ന് ഒരാൾ മാത്രമാണ് പുതിയതായി ആശുപത്രിയിൽ പ്രവേശിച്ചത്. 806 പേർ കൂടി വിജയകരമായി ഗൃഹനിരീക്ഷണം പൂർത്തിയാക്കി
കൊല്ലം:കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കിയതോടെ ജില്ല ഫലപ്രാപ്തിയിലേക്ക്. കഴിഞ്ഞ പത്ത് ദിവസങ്ങളായി പുതിയ പോസിറ്റീവ് കേസുകൾ ഒന്നും കൊല്ലം ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് ഒരാൾ മാത്രമാണ് പുതിയതായി ആശുപത്രിയിൽ പ്രവേശിച്ചത്. 806 പേർ കൂടി വിജയകരമായി ഗൃഹനിരീക്ഷണം പൂർത്തിയാക്കി. 2485 പേർ മാത്രമാണ് നിലവിൽ ഗൃഹനിരീക്ഷണത്തിൽ ഉള്ളത്. നിലവിൽ പോസിറ്റീവായ അഞ്ചുപേരുടെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.