കേരളം

kerala

ETV Bharat / state

കൊറോണ വൈറസ്; പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കൊല്ലം ജില്ല

പരിശോധനക്കയച്ച 15 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.

കൊറോണ വൈറസ്  പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കൊല്ലം ജില്ലാ ഭരണകൂടം  kollam district organises defensive measures for corona virus  corona virus  kollam district
കൊറോണ വൈറസ്

By

Published : Feb 5, 2020, 10:08 AM IST

കൊല്ലം: ജില്ലയില്‍ കൊറോണ വൈറസ് ബാധയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ലി അറിയിച്ചു. പരിശോധനക്കയച്ച 15 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും മറിച്ച് അതീവ ജാഗ്രത പാലിക്കണമെന്നും ഡി.എം.ഒ പറഞ്ഞു. ജില്ലയില്‍ 211 പേരാണ് നിരീക്ഷണത്തിലുള്ളത്. 15 ടീമുകള്‍ എല്ലാ ദിവസവും സ്ഥിതിഗതികള്‍ വിലയിരുത്തി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.

ജില്ലാതലത്തില്‍ വിവിധ ആരോഗ്യ-ആരോഗ്യ ഇതര സര്‍ക്കാര്‍ വകുപ്പുകള്‍, നഴ്‌സിങ് സ്‌കൂള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട പരിശീലനം നല്‍കി കഴിഞ്ഞു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വാര്‍ഡ്‌ തല പരിശീലനങ്ങള്‍ വരും ദിവസങ്ങളില്‍ ജില്ലയില്‍ നടത്തും. ചൈനയില്‍ നിന്ന് എത്തിയവരില്‍ ഇനിയും ആരോഗ്യ വകുപ്പിന്‍റെ കണ്‍ട്രോള്‍ റൂമില്‍ പേര് വിവരങ്ങള്‍ രേഖപ്പെടുത്താത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജില്ലാ മെഡിക്കല്‍ ആഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details